ഐപിഎല്ലില്‍ ആ ടീമിന് ഒരു സാധ്യതയുമില്ല, തുറന്നടിച്ച് ആരോണ്‍ ഫിഞ്ച്

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ കുറിച്ച് വന്‍ പ്രവചനവുമായി മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ലഖ്‌നൗയ്ക്ക് ഈ സീസണില്‍ ഒരു സാധ്യതയുമില്ലെന്നാണ് ഫിഞ്ച് തുറന്ന് പറയുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടാണ് ഫിഞ്ച് തുറന്ന് പറയുന്നത്.

‘ഈ സീസണില്‍ ലഖ്‌നൗ പ്ലേ ഓഫിലെത്താനുള്ള സാധ്യത ഞാന്‍ കാണുന്നില്ല, കാരണം അവരുടെ ബൗളിംഗ് ലൈനപ്പ് തന്നെയാണ്. ഡെത്ത് ഓവറുകളില്‍ ലഖ്‌നൗ വെള്ളം കുടിക്കുമെന്നും അത് നിര്‍ണായക മത്സരങ്ങള്‍ കൈവിടാനും പോയന്റുകള്‍ നഷ്ടമാക്കാനും സാധ്യതതയുണ്ട്’ ഫിഞ്ച് പറഞ്ഞു.

‘ലഖ്‌നൗവിന് മധ്യ ഓവറുകളില്‍ നിരവധി സാധ്യതകളുണ്ട്. മികച്ച ചില ഓള്‍ റൗണ്ടര്‍മാരുണ്ട്. പക്ഷെ ഡെത്ത് ഓവറുകളില്‍ അങ്ങനെയല്ല. അവസാന നാലോവറില്‍ മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിയുന്ന ബൗളര്‍മാര്‍ അവര്‍ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം ഫിഞ്ച് പറഞ്ഞു.

വിദേശതാരങ്ങളില്‍ ക്വിന്റണ്‍ ഡീ കോക്ക് ആണ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പുള്ള ആദ്യ താരം. ഓസ്‌ട്രേലിയന്‍ താരം മാര്‍ക്കസ് സ്റ്റോയിനിസും വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കൊളാസ് പുരാനും അവരുടെ വിദേശ താരങ്ങളായി പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് ഞാന്‍ കരുതുന്നത്. ഇവര്‍ക്കൊപ്പം ഇഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിനെ കൂടി കളിപ്പിക്കുന്നത് അവരുടെ ടീമില്‍ വലിയ മാറ്റം വരുത്തുമെന്നും ഫിഞ്ച് പറഞ്ഞു.

കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലെത്തിയ ലഖ്‌നൗ എലിമിനേറ്ററില്‍ ബാംഗ്ലൂരിനോട് തോറ്റ് പുറത്താവുകയായിരുന്നു.

 

You Might Also Like