പകരക്കാരന്‍ തിളങ്ങിയതിന് പിന്നാലെ അയാള്‍ നാട്ടിലേക്ക് മടങ്ങി, ഡല്‍ഹിയ്ക്ക് വന്‍ തിരിച്ചടി

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വന്‍ തിരിച്ചടി. ടീമിന്റെ നെടുന്തൂണുകളില്‍ ഒരാളായ മിച്ചല്‍ മാര്‍ഷ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങി. പരിക്കേറ്റതോടെയാണ് മിച്ചല്‍ മാര്‍ഷ് നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്.

പരിക്ക് മാറാന്‍ കൂടുതല്‍ ചികിത്സ ആവശ്യമാണെന്ന് മനസ്സിലായതോടെയാണ് മാര്‍ഷിന്റെ മടക്കം. ഇനി മാര്‍ഷ് ഐപിഎല്ലില്‍ കളിക്കുമോ എന്നത് വ്യക്തമല്ല. ഡല്‍ഹിയുടെ അവസാന രണ്ടു മത്സരങ്ങളിലും മാര്‍ഷ് കളിച്ചിരുന്നില്ല.

മാര്‍ഷിന്റെ പരിക്ക് വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുന്ന ഡല്‍ഹിക്ക് തിരിച്ചടിയാണ്. മാര്‍ഷ് ഇതുവരെ തന്റെ ഫോം പ്രകടിപ്പിച്ചില്ലങ്കിലും ഡല്‍ഹിയുടെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നാണ് ഈ ഓള്‍റൗണ്ടര്‍. നാല് മത്സരങ്ങളാണ് ഐപിഎല്ലില്‍ ഇതുവരെ മാര്‍ഷ് കളിച്ചത്. 61 റണ്‍സും ഒരു വിക്കറ്റുമാണ് മാര്‍ഷ് സ്വന്തമാക്കിയത്.

മാര്‍ഷിന് പകരമിറങ്ങിയ ഓസ്‌ട്രേലിയയുടെ തന്നെ യുവതാരം ജെയ്ക് ഫ്രേസര്‍-മക്ഗുര്‍ക്ക് ബാറ്റിംഗില്‍ തിളങ്ങിയിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ 35 പന്തില്‍ 55 റണ്‍സാണ് മക്ഗുര്‍ക്ക് നേടിയത്. നിലവില്‍ ഐപിഎള്‍ പോയന്റ് ടേബിളില്‍ ഒന്‍പതാം സ്ഥാനത്തുളള ടീമാണ് ഡല്‍ഹി. ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും നാല് തോല്‍വിയുമാണ് അവര്‍ക്കുളളത്.

You Might Also Like