ബംഗളൂരു എന്ത് കൊണ്ടാണ് ഐപിഎല്‍ കിരീടനം നേടാത്തത് ? ഇതാണ് കാരണങ്ങള്‍

വിപിന്‍ മാത്യൂ

എന്തു കൊണ്ടാണ് ബാംഗളൂരു ഒരു ഐപില്‍ കപ്പ് അടിക്കാത്തത് ? എനിക്ക് തോന്നിയ എന്റേത് മാത്രമായ അഭിപ്രായങ്ങള്‍ എഴുതുന്നു
ഇത്തവണയും ലേലത്തില് ബാംഗ്ലൂര്‍ മികച്ചു തന്നെ നിന്നു ,ലേലത്തിന് മുന്‍പ് ഏറ്റവും മികച്ചു നിക്കുന്ന ഇന്ത്യന്‍ കളിക്കാരെയും വിദേശ കളിക്കാരെയും ഒരു മടിയും കൂടാതെ എത്ര ക്യാഷ് കൊടുത്തു മേടിക്കാനും ബാംഗ്ലൂര്‍ എന്നും മുന്പില് തന്നെ ആണ്.

എന്നാല്‍ ഇവരെ ആരെയും നില നിര്‍ത്തുന്നതില്‍ ആ താല്പര്യം കാണിക്കാറില്ല. ചെന്നൈയും മുംബൈയും ടീം മാനേജ്മന്റ് അവരുടെ കളിക്കാര്‍ക്ക് കൊടുക്കുന്ന സപ്പോര്‍ട്ടും പരിഗണനയും എടുത്തു പറയേണ്ടത് തന്നെ ആണ്. ടീം സ്പിരിറ്റ് ഉണ്ടാക്കി എടുക്കുന്നതില്‍ പൂര്‍ണമായി അവര്‍ വിജയിച്ചു. കളിക്കാര്‍ക് ടീമിനോടുള്ള ആത്മാര്‍ത്ഥതയും അതോടൊപ്പം കൂടും.

ലാസ്റ്റ് സീസണില്‍ ഡല്‍ഹി ടീമിനെ എടുത്താലും ഇത് കാണാന്‍ കഴിയും. അവരുടെ ടീമും ബാക്കി അംഗങ്ങളും എല്ലാം തികച്ചും ഹാപ്പി ആയിരുന്നു.

അവരുടെ എഫ്ബി പേജിലും ഇന്‍സ്റ്റയിലും എല്ലാം അവര്‍ ഇട്ട വീഡിയോസ് എടുത്തു നോക്കിയാല്‍ തന്നെ മനസിലാകും. ഇവിടെ ബാംഗ്ലൂരിന് സംഭവിക്കുന്നത് ഒരു സീസണില്‍ ഒരു കളിക്കാരന്‍ ആവറേജ് കളി പുറത്തെടുത്താല്‍ അവന്‍ അടുത്ത സീസണില് ടീമിന് വെളിയില് ആയിരിക്കും. മോയിന്‍ അലി ,മോറിസ് ,ദുബൈ അവര്‍ ഒക്കെ ഏറ്റവും പുതിയ ഉദാഹരണങ്ങള്‍ മാത്രം.

എത്രെയോ കളികള്‍ പൊള്ളാര്‍ഡും ബ്രാവോയും ഒക്കെ മോശം പ്രകടനം പുറത്തെടുത്തു ,എന്നിട്ടും അവരെ ഒന്നും റിലീസ് ചെയ്യാത്തതു ആ താരങ്ങളില് ടീം മാനേജ്‌മെന്റിന് ഉള്ള വിശ്വാസം മാത്രം ആണ്. ഗെയ്ലിനെ റിലീസ് ചെയ്തതിനു ശേഷം ഇത് വരെ ബാംഗ്ലൂരിന്റെ ഓപ്പണിങ് പച്ച തൊട്ടിട്ടില്ല. ഇപ്പോഴും ഗെയ്ല്‍ ഐപില്‍ കളിക്കുന്നു. ഇപ്പോ ഭേദപ്പെട്ട പ്രകടനം കാണിക്കുന്ന പടിക്കലിനെ പോലും ഇ സീസണ്‍ കളിച്ചില്ലേല്‍ ബാംഗ്ലൂര്‍ റിലീസ് ചെയ്തേക്കും.

,ഒരു ടീം ഒന്ന് ഫുള്‍ ആയി സെറ്റ് ആയി വരണം എങ്കില്‍ തന്നെ ചിലപ്പോ ഒന്നോ രണ്ടോ സീസണ്‍ എടുത്തേക്കാം. ഇത് ഐപിഎല്‍ മാത്രം അല്ല പല പ്രമുഖ ഫുട്ബാള്‍ ടീമിനും ഈ അവസ്ഥ ഉണ്ടാകാറുണ്ട്. ചരുക്കി പറഞ്ഞാല്‍ 10 കോടിയുടെ വീട് വയ്ക്കാന്‍ പറ്റിയേക്കും പക്ഷെ ആ വീട്ടില് സമാധാനം കിട്ടണം എന്നില്ല.. ഈ സീസണില്‍ എങ്കിലും എന്തെങ്കിലും മാറ്റം വരട്ടെ എന്ന് ആഗ്രഹിക്കുന്നു ,ഒരു തികഞ്ഞ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഫാന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like