റെയ്‌നയുടേയും തന്റേയും വിട്ടുനില്‍ക്കല്‍ ചെന്നൈയെ ബാധിക്കുമോ, മനസ്സ് തുറന്ന് ഭാജി

Image 3
CricketIPL

ഐപിഎല്ലില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച തന്റെയോ സുരേഷ് റെയ്‌നയുടെയോ അസാന്നിദ്ധ്യം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഒരു തരത്തിലും ബാധിക്കില്ലന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ചെന്നൈ അതിശക്തമായ ബെഞ്ച് സ്‌ട്രെംഗ്ത്ത് ഉളള ടീമാണെന്നും തങ്ങളുടെ അസാന്നിധ്യം ഒരു പ്രതിസന്ധിയെ അല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എല്ലാ സീസണും പോലെ ഈ സീസണിലും ടീം മികവ് പുലര്‍ത്തുമെന്നാണ് താന്‍ വിശ്വസിക്കുന്നതും അത്രയ്ക്കും ശക്തമായ ബെഞ്ചാണ് ചെന്നൈയുടേതെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. ഏറ്റവും പരിചയമ്പത്തുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗസിന്റേതെന്നും ഒരു ഹര്‍ഭജനോ ഒരു സുരേഷ് റെയ്‌നയോ ഇല്ലാത്തത് അവരെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഹര്‍ഭജന്‍ കൂട്ടിചേര്‍ത്തു.

ഷെയിന്‍ വാട്‌സണ്‍, എംഎസ് ധോണി, ഡ്വെയിന്‍ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിങ്ങനെ പരിചയമ്പത്തുള്ള താരങ്ങള്‍ക്കൊപ്പം കളിക്കാനാകാത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും ഹര്‍ഭജന്‍ പറയുന്നു.

അതെസമയം ഇരുവരുടേയും പകരക്കാരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇതുവരെ പ്രഖ്യാപിച്ചി്ട്ടില്ല. നിലവില്‍ സ്റ്റാര്‍ സ്‌പോട്‌സിന്റെ കമന്റേറ്ററായി ഹര്‍ഭജന്‍ ഐപിഎല്ലിന്റെ ഭാഗമാകും. റെയ്‌നയാകട്ടെ ജമ്മുകശ്മീരില്‍ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനുളള തിരക്കിലാണ് നിലവില്‍.