രോഹിത്തിനെ ഇന്ത്യയ്ക്ക് നഷ്ടമാകുന്നു, കാര്യങ്ങള്‍ കരിയര്‍ എന്‍ഡിലേക്ക്

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ നടുവേദന കൊണ്ട് പുളഞ്ഞ് ഡ്രെസ്സിംഗ് റൂമിലേക്ക് കയറി പോയ ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മ ഉയര്‍ത്തുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ള്ളില്‍ ഗുരുതര ആശങ്കകളാണ്. മത്സര ശേഷം തന്റെ പരിക്ക് നിസാരമാണെന്ന് രോഹിത്ത് വ്യക്തമാക്കിയെങ്കിലും രോഹിത്ത് ശര്‍മ്മയ്ക്ക് ഇനി അധികം അന്താരാഷ്ട്ര ക്രിക്കറ്റില്ലെന്ന് വ്യക്തമായ സൂചനയായി മാറി ഈ ഇടക്ക് വച്ചുളള കയറിപ്പോക്ക്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നിരവധി നിര്‍ണായക പരമ്പരകളാണ് രോഹിത്തിന് പരിക്ക് മൂലം നഷ്ടമായത്. 2020 തുടക്കത്തില്‍ പരിക്കിനെ തുടര്‍ന്ന് രോഹിത്തിന് ന്യൂസിലന്‍ഡ് പര്യടനത്തിലെ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ നഷ്ടമായിരുന്നു. പിന്നീട് ടി20 പരമ്പരയില്‍ കളിച്ച് രോഹിത് തിരിച്ചെത്തി.

പിന്നാലെ രോഹിത്തിന് പരിക്ക് മൂലം അതേവര്‍ഷം ഐപിഎല്ലിലും മത്സരങ്ങള്‍ നഷ്ടമായി. അതിനുശേഷം ഓസ്‌ട്രേലിയക്കെതിരെ നടന്ന ഐതിഹാസിക ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും രോഹിത്തിന് പരിക്കുമൂലം കളിക്കാനായില്ല.

2021ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച് ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച രോഹിത്തിന് അതേവര്‍ഷം അവസാനം നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര പരിക്കു മൂലം നഷ്ടമായി. ഏകദിന പരമ്പരയില്‍ ക്യാപ്റ്റനായി തെരഞ്ഞെടുത്തിരുന്ന രോഹിത്തിന് പരിക്ക് ഭേദമാകാത്തതിനാല്‍ ഏകദിന പരമ്പരയിലും കളിക്കാനായില്ല.

അതേവര്‍ഷം ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ രണ്ടാം ടെസ്റ്റില്‍ രോഹിത്തിന് വിശ്രമം അനുവദിച്ചു. ഈ വര്‍ഷം ഐപിഎല്ലിന് ശേഷം ദക്ഷിാഫ്രിക്കക്കെതിരെ നടന്ന ടി20 പരമ്പരയിലും രോഹിത് വിശ്രമനം എടുത്തു. ഇതിന് പിന്നാലെ നടന്ന ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റില്‍ കൊവിഡ് മൂലം രോഹിത്ത് വിട്ടുനിന്നത്.

ഏകദിന, ടി20 പരമ്പരകളില്‍ കളിച്ച രോഹിത്തിന് പിന്നാലെ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കി. ടി20 പരമ്പരയില്‍ തിരിച്ചെത്തിയ രോഹിത്തിന് മൂന്നാ മത്സരത്തില്‍ ഇതാ പരിക്കുമൂലം തിരിച്ചു കയറേണ്ടിവന്നു. 34കാരനായി രോഹിത്തിന്റെ പകരക്കാരനെ തേടേണ്ട സമയം അതിക്രമിച്ചു എന്നാണ് ഈ സംഭവങ്ങള്‍ ടീം ഇന്ത്യയ്ക്ക് നല്‍കുന്ന മുന്നറിയിപ്പ്.

You Might Also Like