ഓസീസ് പര്യടനത്തിന് ഇന്ത്യ ഇറങ്ങുന്നത് വന്‍ സര്‍പ്രൈസുമായി

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ കളഇക്കാനിറങ്ങുകയ പുതിയ ജഴ്‌സിയുമായെന്ന് റിപ്പോര്‍ട്ടുകള്‍. പഴയ കാല ടീം ഇന്ത്യയെ അനുസ്മരിക്കുന്ന നേവിബ്ലൂ നിറമുള്ള ജേഴ്‌സിയാകും ഇന്ത്യ ധരിക്കുക എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

1992ല്‍ പാകിസ്ഥാന്‍ കിരീടം നേടിയ ലോകകപ്പില്‍ ഇന്ത്യ അണിഞ്ഞ ജെഴ്‌സിയോട് സാദൃശ്യമുളള ജെഴ്‌സി ആണത്രെ ഇന്ത്യ അണിയുന്നത്. ഇന്ത്യയെ നേരിടുന്ന ഓസ്‌ട്രേലിയയും വളരെ വിചിത്രമായ ജേഴ്‌സിയാകും അണിയുകയെന്ന് അധികൃതര്‍ അറിയിച്ചുകഴിഞ്ഞു.

അടുത്തിടെയാണ് ഇന്ത്യന്‍ ടീമിന്റെ പുതിയ കിറ്റ് സ്‌പോണ്‍സര്‍മാരായി എം.പി.എല്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഈ മാറ്റവും പുതിയ ജേഴ്‌സിയില്‍ പ്രതിഫലിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ മാസം 27 മുതലാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്. അഞ്ച് ഏകദിനവും നാല് വീതം ടെസ്റ്റ് ടി20 പരമ്പരകളാണ് പര്യടനത്തിനുളളത്. വിരാട് കോഹ്ലിയ്ക്ക് കീഴില്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇന്ത്യ വിദേശ പര്യടത്തിന് പുറപ്പെടുത്ത്. ഒരു ടെസ്റ്റ് മത്സരത്തിന് ശേഷം അവശേഷിക്കുന്ന ടെസ്റ്റ് മത്സരത്തില്‍ രഹാനയായിരിക്കും ഇന്ത്യയുടെ നായകന്‍.

ടെസ്റ്റ് ടീമില്‍ രോഹിത്ത് ശര്‍മ്മയെ കഴിഞ്ഞ ദിവസം ഉള്‍പ്പെടുത്തയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന, ടി20 ടീമില്‍ ഇടംപിടിച്ചു.

You Might Also Like