ടീം ഇന്ത്യ ഹാരാരെയിലിറങ്ങി, സഞ്ജുവിന് ചിലത് തെളിയിക്കണം

സിംബാബ്വെക്കെതിരായ ഏകദിന പരമ്പരക്കായി കെ എല്‍ രാഹുലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം സിംബബ് വെയിലെത്തി. ഹാരരെ വിമാനത്താവളത്തിലാണ് ഇന്ത്യന്‍ ടീം ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസണും ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഏഷ്യകപ്പിനുളള ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതിനാല്‍ സിംബാബ് വെയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ലൈം ലൈറ്റില്‍ നില്‍ക്കേണ്ടത് സഞ്ജുവിന് അത്യവശമാണ്.

ഈ മാസം 18ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. 20നും 22നുമാണ് മറ്റ് രണ്ട് ഏകദിനങ്ങള്‍.

ഹരാരെയിലെത്തിയ ഇന്ത്യന്‍ ടീം നാളെ ആദ്യ പരിശീലനത്തിന് ഇറങ്ങും. രാഹുല്‍ ദ്രാവിഡിന് പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി ടീമിനൊപ്പമുള്ളത്. ഏഷ്യാ കപ്പിന് മുന്നോടിയായി ദ്രാവിഡിന് വിശ്രമം അനുവദിക്കുകയായിരുന്നു.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റനായ കെ എല്‍ രാഹുലാണ് ഇന്ത്യയെ പരമ്പരയില്‍ നയിക്കുന്നത്. ആദ്യം നായകനായി പ്രഖ്യാപിച്ചിരുന്ന ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍.

സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കാണ് ഇന്ത്യ-സിംബാബ്വെ പരമ്പരയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. സോണി ലിവിലും മത്സരം സ്ട്രീം ചെയ്യും. മൂന്ന് മത്സരങ്ങളും ഇന്ത്യന്‍ സമയം ഉച്ചക്ക് ഒരു മണിക്കായിരിക്കും ആരംഭിക്കുക.

ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: KL Rahul (Captain) Shikhar Dhawan (vice-captain), Ruturaj Gaikwad, Subhuman Gill, Deepak Hooda, Rahul Tripathi, Ishan Kishan (wicket-keeper), Sanju Samosn (wicket-keeper), Washington Sundar, Shardul Thakur, Kuldeep Yadav, Axar Patel, Avesh Khan, Prasidh Krishna, Mohd Siraj, Deepak Chahar.

ഏകദിന പരമ്പരക്കുള്ള സിംബാബ്വെ ടീം: Burl Ryan, Chakabva Regis (captain), Chivanga Tanaka, Evans Bradley, Jongwe Luke, Kaia Innocent, Kaitano Takudzwanashe, Madande Clive, Madhevere Wessly, Marumani Tadiwanashe, Masara John, Munyonga Tony, Ngarava Richard, Nyauchi Victor, Raza Sikandar, Shumba Milton, Tiripano Donald

 

You Might Also Like