ഇംഗ്ലണ്ടിനെ നേരിടും മുമ്പ് ഇന്ത്യയെ തേടി ദുഖവാര്‍ത്ത, രോഹിത്തിന് പരിക്ക്

ഐസിസി ലോകകപ്പില്‍ നീണ്ട വിശ്രമത്തിന് ശേഷമാണ് ഇന്ത്യ ഇന്ന് വീണ്ടും കളത്തിലിറങ്ങുകയാണ്. സെമി സ്വപ്നങ്ങള്‍ കരിനിഴലിലായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. അതിനാല്‍ തന്നെ ലഖ്‌നൗവില്‍ ഇംഗ്ലണ്ട് നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത വിധമാകും പോരാടുക.

ധര്‍മശാലയില്‍ ന്യൂസിലന്‍ഡിനെതിരായ മല്‍സരശേഷം വേണ്ടത്ര വിശ്രമം കിട്ടിയാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം, ലക്നൗവില്‍ നിന്ന് കിട്ടുന്ന ഒരു വാര്‍ത്ത ഇന്ത്യന്‍ ആരാധകരെ അസ്വസ്ഥരാക്കുന്നതാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് നെറ്റ്സില്‍ ബാറ്റിംഗ് പ്രാക്ടീസിനിടെ പരിക്കേറ്റെന്നതാണ് ആ വാര്‍ത്ത.

കൈത്തണ്ടയ്ക്ക് ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളെറിഞ്ഞ പന്തു കൊള്ളുകയായിരുന്നു. ഉടന്‍ തന്നെ ഫിസിയോ എത്തി രോഹിതിനെ പരിശോധിക്കുകയും താരം ബാറ്റിംഗ് പരിശീലനം നിര്‍ത്തി മടങ്ങുകയുമായിരുന്നുവെന്ന് സീന്യൂസ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിക്കിന്റെ കാഠിന്യത്തെയോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. ഹര്‍ദിക് പാണ്ഡ്യ പരിക്കുമൂലം കളിക്കാതിരിക്കുന്ന അവസ്ഥയില്‍ രോഹിതിന്റെ അഭാവം കൂടി ഇന്ത്യ താങ്ങില്ല. ഇന്ത്യയെ സംബന്ധിച്ച് അതിനിര്‍ണായക മല്‍സരം അല്ലെങ്കിലും വിജയത്തുടര്‍ച്ച നഷ്ടമാകാന്‍ ടീം ആഗ്രഹിക്കുന്നില്ല. രോഹിതിന്റെ പരിക്കില്‍ പുതിയ അപ്ഡേറ്റുകളൊന്നും ടീം മാനേജ്മെന്റില്‍ നിന്നും പുറത്തു വന്നിട്ടില്ല.

അതേസമയം, സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാര്‍ക്ക് അവസരം നല്‍കാനാണ് സാധ്യത. മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ച് ആര്‍. അശ്വിനെ കളിപ്പിക്കാനാണ് സാധ്യത.

You Might Also Like