ആ രണ്ട് വിക്കറ്റ് വിലമതിക്കാനാകാത്തതാണ്, അവന്റെ കളിയോടുള്ള പാഷന്‍ കൊണ്ട് ഞെട്ടിക്കുന്നു

പ്രണവ് തെക്കേടത്ത്

ഇന്ത്യന്‍ സ്പിന്നേഴ്സ് മികച്ചു നിന്ന മറ്റൊരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം കൂടി അവസാനിക്കുകയാണ്, അവിടെ 45 റണ്‍സ് വഴങ്ങി സിറാജ് നേടിയെടുത്ത ആ രണ്ടു വിക്കറ്റുകള്‍ ഒരു ഫാസ്റ്റ് ബോളറെ സംബന്ധിച്ചിടത്തോളം വലിയ സ്റ്റാറ്റ് ഒന്നുമല്ല …പക്ഷെ ആ ബൗളിംഗ് തത്സമയം വീക്ഷിച്ചവര്‍ക്ക് അതൊരു ഫാസ്റ്റ് ബൗളിങ്ങിന്റെ മനോഹാരിത തന്നെയായിരുന്നു …

അയാള്‍ കാഴ്ചവെക്കുന്ന ആ ടൈറ്റായ ലൈനുകളും നിരന്തരമായി ഒരേ സ്‌പോട്ടില്‍ വര്‍ഷിക്കുന്ന ബോളുകളും അദ്ദേഹത്തെ എന്നും ആ ടെസ്റ്റ് ടീമില്‍ കാണാനാഗ്രഹിക്കുന്ന ഘടകങ്ങളായി മാറുകയാണ് ..

ഒരിക്കലും അയാളിലെ ബോളറേ പ്രെഡിക്റ്റ് ചെയ്യാന്‍ ബാറ്‌സ്മാന് സാധിക്കുന്നില്ല എന്നത് തന്നെയാണ് അയാളെ വ്യത്യസ്തനാക്കുന്നതും..

അവിടെ അപ്രതീക്ഷിത ബൗണ്‍സറുകള്‍ കടന്നു വരാം ,റൂട്ട് എന്ന മോഡേണ്‍ ഡേ ഗ്രെയ്റ്റിനെ പുറത്താക്കിയ പ്ലാനിങ്ങും എക്‌സിക്യൂഷനുമടങ്ങിയ ഡെലിവെറികള്‍ അത്ഭുതപെടുത്തിയേക്കാം, സൈറ്റായ ബേര്‍‌സ്റ്റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ മണിക്കൂറില്‍ 146 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച എഫേര്‍ട് ബോളുകള്‍ നിറഞ്ഞുനില്‍ക്കും …..

തുടക്കകാരനാവുമ്പോഴും ബുംറയെയും ഷമിയെയും നമ്മള്‍ക്ക് മിസ് ചെയ്യാത്തതിന് പിന്നില്‍ അയാള്‍ക്കീ കളിയോടുള്ള പാഷനാണ് ,ഓരോ മത്സരത്തിലും കൂടുതല്‍ മെച്ചപ്പെടാന്‍ ആഗ്രഹിക്കുന്ന ആ ഹൃദയമാണ് ….

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like