ദയനീയം, പുഛം തോന്നുന്നു, ‘ജി’ സ്റ്റേഡിയത്തില്‍ പിച്ചൊരുക്കിയവരെ കാത്തിരിക്കുന്നത് വന്‍ പണി

റൗഫ് ബാബു

പണ്ടൊക്കെ ഞങ്ങളുടെ ചെറുപ്പത്തില്‍ കണ്ടം ക്രിക്കറ്റ് കളിക്കുമ്പോള്‍ ആണ് ഇത്ര അധികം പൊടിയും മണ്ണും പിച്ചില്‍ നിന്നും വരുന്നത് കണ്ടിട്ടുള്ളത്.

അതും കൂടാതെ ഇംഗ്ലീഷ് ബൗളര്‍മാര്‍ ഓരോ ഓവര്‍ കഴിയുമ്പോഴും ഗ്രൗണ്ട് സ്റ്റാഫിനെ വിളിച്ച് ബോളിംഗ് end ഇടിമുട്ടികൊണ്ട് ശരിയാക്കുന്ന കാഴ്ച.

Pathetic എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയുക.

സ്പിന്നിന് വേണ്ടി പന്ത് തിരിയാന്‍ പിച്ചില്‍ ഇത്രയധികം പൊടി വേണമെന്ന് നിര്‍ബന്ധമുണ്ടോ?

Pic : for illustration purposes only

അക്കാദമിക് പരിപ്പുവട…

അരുണ്‍ കൃ്ഷണ

സ്പിന്‍ എറിയുന്നവര്‍ ഒക്കെ മുരളി ലെവല്‍ ബൗളിംഗ് ആയല്ലോ..

ഇന്ന് തന്നെ 2 ടീമും വീണ് അടുത്ത വല്ലോ റെക്കോര്ഡ് ഇടാം..

അതിന്റെ ക്രെഡിറ്റും ജീ സ്റ്റേഡിയത്തിന് തന്നെ ഇരിക്കട്ടെ..

പൗലോസ് വര്‍ഗീസ്

രണ്ടു ദിവസം കൊണ്ട് ഒരു ടെസ്റ്റ് അവസാനിക്കുക ആണെങ്കില്‍ അതെ ഗ്രൗണ്ടില്‍ ഒരു ഏകദിനവും രണ്ടു ട്വന്റി ട്വന്റി യും കളിപ്പിക്കാന്‍ ഐസിസി നിയമം ഉണ്ടാക്കണം

അജ്മല്‍ നിഷാദ്

പോകുന്ന പോക്ക് കണ്ടു പിച് ഒരുക്കിയവന്‍ പണി കിട്ടാന്‍ നല്ല ചാന്‍സ് ഉണ്ട്

ബോള്‍ എങ്ങനെ ഒക്കെ വരുമെന്ന് ഒരു പിടിത്തവുമില്ല

ടേണ്‍ ചെയ്യും എന്ന് കരുതുന്ന ബോള്‍ സ്‌ട്രൈറ് വരുന്നു

നേരെ വരും എന്ന് കരുതുന്നത് തിരിയുന്നു

എക്‌സ്ട്രാ ബൗന്‍സ് വേറെ (ഇപ്പോള്‍ അത് കൊണ്ടു സിബിലി രക്ഷപെട്ടെ ഉള്ളു )

ഇമ്മാതിരി പിച് ഒരുകിയതിന് പെനാല്‍റ്റി അടിച്ചു കിട്ടുമോ എന്ന് കണ്ടു അറിയാം

കടപ്പാട് : സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like