ക്രിക്കറ്റ് പിച്ചിന്റെ കപടവേഷം കെട്ടിയ കുഴിബോംബുകള്‍ നിറഞ്ഞ നിലം, ഇത് ആരാധകരെ കൊള്ളയടിക്കലാണ്

ജയറാം ഗോപിനാഥ്

Landmine masquerading as a Cricket pitch’

(ക്രിക്കറ്റ് പിച്ചിന്റെ കപടവേഷം കെട്ടിയ കുഴിബോംബുകള്‍ നിറഞ്ഞ നിലം )

ഒരു ക്രിക്കറ്റ് പ്രേമികൂടിയായ Dr ശശി തരൂരിനോട്, ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടന്ന അഹമ്മദാബാദിലെ പിച്ചിനെ കുറിച്ച് ചോദിച്ചാല്‍, ഒരുപക്ഷെ തന്റെ തനതായ ശൈലിയില്‍ മുകളില്‍ പറഞ്ഞത് പോലെ പറഞ്ഞേക്കാം.

38 ഓവറില്‍ 113/3 ല്‍ നിന്ന്, വെറും 15 ഓവറിനുള്ളില്‍ 145 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ട് ആയ, തുടര്‍ന്ന്, വെറും 30 ഓവറില്‍ 81 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയ ക്രിക്കറ്റ് പിച്ചിനെ പിന്നെയെങ്ങനെ ആണ് വിശേഷിപ്പിക്കേണ്ടത്. വെറും 125 മിനിറ്റ് കൊണ്ട് 17 വിക്കറ്റുകള്‍ വീഴുക… ഈ പിച്ചിനെ എങ്ങനെയാണ് റേറ്റ് ചെയ്യേണ്ടത്..??

2004 ലെ മുംബൈ ടെസ്റ്റില്‍, 9 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തിയ മൈക്കില്‍ ക്ലാര്‍ക്കിനെ അനുസ്മരിപ്പിക്കും വിധം ഇന്ത്യന്‍ ബാറ്റിംഗ് നിരയെ എറിഞ്ഞിട്ട റൂട്ട് എന്ന പാര്‍ട്ട് ടൈമര്‍ നിറഞ്ഞടിയ പിച്ചിനെ ഇങ്ങനെയൊക്കെ തന്നെയല്ലെ വിശേഷിപ്പിക്കേണ്ടത്.

ജാക്ക് ലീച്ചും, ആക്‌സറും വീഴ്ത്തിയ വിക്കറ്റുകള്‍ നോക്കുക. ഏകദേശം 88km/hr to 92 km/hr ല്‍ roundarm ആക്ഷനില്‍ ഗുഡ് ലെങ്ത് ഏരിയയില്‍ പിച്ച് ചെയ്യിച്ചു അവര്‍ എറിഞ്ഞ പന്തുകളില്‍ ഭൂരിഭാഗവും ടേണ്‍ ചെയ്തതെയില്ല. Forward ല്‍ കളിക്കണോ, backward ല്‍ കളിക്കണോ എന്ന കാര്യത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ തന്നെ double minded ആയിരുന്നു.

ബാറ്റ്‌സ്മാന്‍ ടേണിനായ് കളിയ്ക്കുമ്പോള്‍, പന്ത് ടേണ്‍ ചെയ്യാതെയിരിക്കുന്ന അവസ്ഥ.. ലീച്ചും, ആക്‌സറും എറിഞ്ഞിട്ട വിക്കറ്റുകള്‍ എല്ലാം ബൗള്‍ഡ് അല്ലെങ്കില്‍ lbw ആകാന്‍ കാരണവും മറ്റൊന്നുമ്മല്ല.

രാത്രിയിലെ conditions മുതലെടുത്തു രണ്ടിന്നിങ്‌സിലും മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയ രോഹിത്, ഈ പിച്ചിനെ എത്ര ന്യായികരിച്ചാലും, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് മത്സര ശേഷം പറഞ്ഞ വാക്കുകള്‍ വളരെ പ്രസക്തമായിതന്നെ നിലനില്‍ക്കുന്നു .

‘ഇത് ക്രിക്കറ്റ് പ്രേമികളെ കൊള്ളയടിക്കുന്നതിന് തുല്യമാണ്. പിങ്ക് ബോള്‍ എറിയുന്ന ജെയിംസ് അന്‍ഡേഴ്‌സണിനെയും, ബ്രോഡിനെയും നേരിടുന്ന കൊഹ്ലിയെയും, രോഹിത്തിനെയുംമൊക്കെ കാണാന്‍ ഇരുന്നവര്‍ക്ക് മുന്‍പില്‍, ആ ബൗളര്‍മാരെ കാഴ്ചക്കാരാക്കി നിര്‍ത്തിയിട്ട്, ഞാന്‍ ബൌളിംഗ് ഓപ്പണ്‍ ചെയ്യേണ്ടി വരുന്നത് തികച്ചും അപഹസനീയമാണ്’

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like