ഫൈനല്‍ ഉപേക്ഷിച്ചാല്‍ ഒരു ടീമിനെ വിജയിയായി പ്രഖ്യാപിക്കാന്‍ തയ്യാറാകണം

മഴമൂലം നിരന്തരമായി മുടങ്ങി കൊണ്ടിരിക്കുകയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആദ്യ എഡിഷന്‍ ഫൈനല്‍ മത്സരം. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗ് കഴിഞ്ഞെങ്കിലുംന്യൂസിലാന്‍ഡ് ബാറ്റിംഗ് തുടരവെയാണ് ഇടമുറിയാതെ ഉള്ള മഴ മത്സരത്തിന് തടസ്സമായി വന്നിരിക്കുന്നത്.

മത്സരത്തിലെ രണ്ടുദിവസം പൂര്‍ണ്ണമായും മഴ മൂലം നഷ്ടപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തില്‍ എന്തായാലും മത്സരം പൂര്‍ണമായും നടത്തുവാന്‍ കഴിയില്ല എന്ന വിലയിരുത്തലിലാണ് ക്രിക്കറ്റ് പണ്ഡിതര്‍.

അതുകൊണ്ടുതന്നെ പുതിയ ഒരു വിജയിയെ പ്രഖ്യാപിക്കുക എന്നത് വളരെ ശ്രമകരമായ ഒരു ദൗത്യമാണ്. ആദ്യ എഡിഷനില്‍ തന്നെ ഒരു ഫൈനല്‍ വിജയിയെ നിര്‍ണ്ണയിക്കുവാന്‍ കഴിയാതെ ചാമ്പ്യന്‍ഷിപ്പ് ഡ്രോ ആയി പ്രഖ്യാപിക്കുക ആണെങ്കില്‍ അത് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ നിരാശരാക്കുന്ന തീരുമാനം ആയിരിക്കും

ഏതെങ്കിലും ഒരു ടീമിനെ എങ്ങനെയെങ്കികും ഏതുവിധേനയും വിജയികളായി തെരഞ്ഞെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍


ഏതെങ്കിലും വിധേന മത്സരം സമനിലയില്‍ അവസാനിപ്പിക്കേണ്ട അവസ്ഥയില്‍ ആവുകയാണെങ്കില്‍ ഏതെങ്കിലും ഫോര്‍മുല ഉപയോഗിച്ചുകൊണ്ട് ഐസിസി ഒരു ചാമ്പ്യന്‍ ടീമിനെ തിരഞ്ഞെടുക്കേണ്ടതാണ് എന്നാണ് സുനില്‍ ഗവാസ്‌കര്‍ മുന്നോട്ടു വയ്ക്കുന്ന അഭിപ്രായം.

ഇതിനുവേണ്ടി ഐ സി സി ഒരു ഫോര്‍മുല അതിവേഗം തയ്യാറാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രിക്കറ്റ് എന്ന ഗെയിമിന്റെ ആത്മാവായ ടെസ്റ്റ് ക്രിക്കറ്റ് ലോക ചാമ്പ്യന്‍ഷിപ്പിലെ ആദ്യ എഡിഷനില്‍ തന്നെ കല്ലു കടിക്കരുത് എന്നാണ് ഗവാസ്‌കറുടെ അഭിപ്രായം

 

You Might Also Like