ഒടുവില്‍ ഇംഗ്ലണ്ട് വീണു, പാക് ബൗളര്‍മാരുടെ തിരിച്ചുവരവ്

റാവല്‍പിണ്ടി ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ പാക് ബൗളര്‍മാരുടെ തിരിച്ചുവരവ്. ആദ്യ ദിനം 75 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 506 റണ്‍സ് അടിച്ച ഇംഗ്ലണ്ട് രണ്ടാം ദിനം 36 ഓര്‍ കൂടി ബാറ്റ് ചെയ്ത് 657 റണ്‍സിന് പുറത്തായി. സാഹിദ് മഹ്മൂദിന്റേയും നസീം ഷായുടേയും നേതൃത്വത്തില്‍ പാക് ബൗളര്‍മാര്‍ തിരിച്ചുവരവ് നടത്തിയതാണ് പാകിസ്ഥാനെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.

സാഹിദ് മഹമ്മൂദ് 33 ഓവറില്‍ 235 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. നസീം ഷാ 24 ഓവറില്‍ 140 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും സ്വന്തമാക്കി. മുഹമ്മദ് അലി രണ്ടും ഹാരിസ് റൗഫ് ഒരു വിക്കറ്റും സ്വന്തമാക്കി.

18 പന്തില്‍ ആറ് സിക്‌സും രണ്ട് ഫോറും സഹിതം 41 റണ്‍സെടുത്ത ബെന്‍സ്റ്റോക്‌സിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ ലിയാം ലിവിംഗ്‌സ്റ്റണും (9) പുറത്തായി. സെഞ്ച്വറി നേടിയ ഹാരി ബ്രോക്കിന്റെ ഊഴമായിരുന്നി പിന്നീട്. 116 പന്തില്‍ 19 ഫോറും അഞ്ച് സിക്‌സും സഹിതം 153 റണ്‍സാണ് ബ്രോക്ക് നേടിയത്.

പിന്നാലെ വില്‍ ജാക്കൂം (30) ഒലി റോബിന്‍സണും (37) കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ജയിംസ് ആന്‍ഡേസണ്‍ ആറ് റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജാക് ലീച്ച് ആറ് റണ്‍സുമായി പുറത്താകാതേയും നിന്നു.

നേരത്തെ ആദ്യ ദിനം 75 ഓവര്‍ മാത്രം നടന്ന മത്സരത്തില്‍ നാല് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ സെഞ്ച്വറി നേടിയിരുന്നു. സാക് ക്രവ്രി (122), ബെന്‍ ഡെക്കേത്ത് (107), ഒലി പോപ്പ് (108) എന്നിവരാണ് കഴിഞ്ഞ ദിവസം സെഞ്ച്വറി നേടി പുറത്തായത്.

You Might Also Like