വാര്‍ണറുടെ തിരിച്ചുവരവ്, സാംപയുടെ വിളയാട്ടം, ലങ്കയെയും തകര്‍ത്ത് ഓസീസ്

ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഓസ്‌ട്രേലിയ. ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തകര്‍ത്തത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറ് വിക്കറ്റിന് 154 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 17 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ വിജയലക്ഷ്യം മറികടന്നത്.

ഏറെ നാളുകള്‍ക്ക് ശേഷം അര്‍ധ സെഞ്ച്വറിയുമായി ഫോമിലെത്തിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഓസ്‌ട്രേലിയയുടെ വിജയശില്‍പി. വാര്‍ണര്‍ 42 പന്തില്‍ 10 ഫോര്‍ സഹിതം 65 റണ്‍സെടുത്തു, നായകന്‍ ആരോണ്‍ ഫിഞ്ച് 37ഉം സ്റ്റീവ് സ്മിത്ത് പുറത്താകാതെ 28 റണ്‍സും സ്വന്തമാക്കി. അഞ്ച് റണ്‍സുമായി പുറത്തായ മാക്‌സ്വല്‍ മാത്രമാണ് തിളങ്ങാതെ പോയത്. ഏഴ് പന്തില്‍ 16 റണ്‍സുമായി സ്റ്റോണ്‍സ് സ്മിത്തിന് കൂട്ടായി ക്രീസിലുണ്ടായിരുന്നു. ശ്രീലങ്കയ്ക്കായി ഹസരങ്ക രണ്ടും ഡസന്‍ ശനക ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീളങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സെടുത്തത്. 35 റണ്‍സ് വീതമെടുത്ത കുശാല്‍ പെരേരയും അസലങ്കയും 33 റണ്‍സെടുത്ത ഭാനുക രജകപക്‌സയുമാണ് ലങ്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഓസീസിനായി ആദം സാംപ നാലോവറില്‍ 12 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ഓപ്പണര്‍ പതും നിസങ്കയെ(7) തുടക്കത്തിലെ കമിന്‍സ് മടക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ കുശാല്‍ പെരേരയും ചരിത അസലങ്കയും ചേര്‍ന്ന് ലങ്കക്ക് മികച്ച തുടക്കമാണിട്ടത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 63 റണ്‍സടിച്ചതോടെ ലങ്ക പത്താം ഓവറില്‍ 78ല്‍ എത്തി. എന്നാല്‍ അസലങ്കയെയും(27 പന്തില്‍ 35), അവിഷ്‌ക ഫെര്‍ണാണ്ടോയെയും(4) സാംപ മടക്കുകയും നിലയുറപ്പിച്ച കുശാല്‍ പേരേരയെ സ്റ്റാര്‍ക്ക് മനോഹരമായൊരു യോര്‍ക്കറില്‍ ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തതോടെ 78-1ല്‍ നിന്ന് ലങ്ക 95-5ലേക്ക് തകര്‍ന്നടിഞ്ഞു.

ക്യാപ്റ്റന്‍ ദസുന ഷനക താളം കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ ഒരറ്റത്ത് തകര്‍ത്തടിച്ച ഭാനപക രജപക്‌സെയാണ് ലങ്കയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. 19 പന്തില്‍ 12 റണ്‍സ് മാത്രമെടുത്ത് ഷനക തപ്പിത്തടഞ്ഞപ്പോള്‍ 26 പന്തില്‍ നാലു ബൗണ്ടറിയും ഒറു സിക്‌സും പറത്തിയ രജപക്‌സ 33 റണ്‍സുമായി പുറത്താകാതെ നിന്നു. പതിനാറാം ഓവറില്‍ മാര്‍ക്കസ് സ്റ്റോയ്‌നിസിനെതിരെ 17 റണ്‍സടിച്ച ലങ്കക്ക് പക്ഷെ അവസാന മൂന്നോവറില്‍ 26 റണ്‍സെ എടുക്കാനായുള്ളു.

ഓസീസിനായി ആദം സാംപ നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാലോവറില്‍ 27 റണ്‍സിന് രണ്ട് വിക്കറ്റും പാറ്റ് കമിന്‍സ് നാലോവറില്‍ 34 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി. ആദ്യ മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ തകര്‍ത്തപ്പോള്‍ ഓസ്‌ട്രേലിയയുടെ ജയം ദക്ഷിണാഫ്രിക്കയോടായിരുന്നു.

 

View this post on Instagram

 

A post shared by ICC (@icc)

ഗ്രൂപ്പില്‍ ഓരോ ജയങ്ങളുമായി ഇംഗ്ലണ്ടിന് പിന്നില്‍ ശ്രീലങ്ക രണ്ടാമതും ഓസ്‌ട്രേലിയ മൂന്നാമതുമാണ്. ബംഗ്ലാദേശിനെതിരെ മികച്ച റണ്‍റേറ്റില്‍ ജയിച്ചതാണ് ലങ്കക്ക് അനുകൂലമായത്

You Might Also Like