ഐപിഎല്‍ ടീമിന്റെ കോച്ചാകാന്‍ ഒരുങ്ങി ഇര്‍ഫാന്‍ പത്താന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിയ്ക്കുന്ന ഏതെങ്കിലും ഒരു ഫ്രാഞ്ചസിയുടെ പരിശീലകനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. നാഷ്ണല്‍ അക്കാദമിയ്ക്ക് കീഴിലുളള കോച്ചിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം മധ്യമങ്ങളോട് സംസാരിക്കവേയാണ് ഇര്‍ഫാന്‍ പത്താന്‍ തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്.

സമീപഭാവിയില്‍ ഏതെങ്കിലും ഐ.പി.എല്‍ ഫ്രാഞ്ചൈസിയുടെ കോച്ചിംഗ് ഏറ്റെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും, മുന്നോട്ട് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് ഇര്‍ഫാന്‍ പത്താന്‍ മറുപടി നല്‍കിയത്.

ബി.സി.സി.ഐയുടെയും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെയും പരിശീലകര്‍ക്കുള്ള ലെവല്‍ 2 കോഴ്സാണ് താരം പൂര്‍ത്തിയാക്കിയത്.

2003ലാണ് ഇര്‍ഫാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച പത്താനെ പന്ത് ഇരുവശത്തേക്കും അനായാസം സ്വിംഗ് ചെയ്യിക്കാനുള്ള കഴിവാണ് വ്യത്യസ്തനാക്കിയത്.

ലോവര്‍ ഓര്‍ഡറില്‍ നന്നായി ബാറ്റ് ചെയ്യാനും പത്താന്‍ മിടുക്കനായിരുന്നു. ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റിലുമായി 173 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇര്‍ഫാന്‍ 301 വിക്കറ്റും 2821 റണ്‍സും നേടിയിട്ടുണ്ട്. 103 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്ന് 1139 റണ്‍സും 80 വിക്കറ്റും ഇര്‍ഫാന്‍ നേടിയിട്ടുണ്ട്.

 

You Might Also Like