ഷഹീന്‍ അഫ്രീദി റിഷഭ് പന്തിനോട് പറഞ്ഞത് അക്കാര്യം, പന്തിന്റെ മറുപടി

ഏഷ്യാ കപ്പിനായി പരിശീലനത്തിനിടെ മൈതാനത്ത് ഷഹീന്‍ അഫ്രീദിയെ കണ്ടുമുട്ടിയ ഇന്ത്യന്‍ താരങ്ങളുടെ വാര്‍ത്ത ഏറെ ശ്രദ്ധനേടിയിരുന്നല്ലോ. ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, യുസ് വേന്ദ്ര ചഹല്‍ റിഷഭ് പന്ത് എന്നിവരാണ് ഏഷ്യ കപ്പ് കളിക്കാത്ത ഷഹീനെ കാണുകയും സംസാരിക്കുകയും ചെയ്തതത്.

ഇപ്പോഴിതാ താരങ്ങള്‍ തമ്മില്‍ എന്തൊക്കെയാണ് പറഞ്ഞതെന്ന കാര്യത്തില്‍ ചില റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

ഷഹീന്‍ അഫ്രീദിയുടെ പരിക്കിനെ കുറിച്ചാണ് കോഹ്‌ലി ചോദിച്ചത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തും ഷഹീന്‍ അഫ്രീദിയും പരസ്പരം തമാശ പങ്കുകയാണ് ചെയ്തത്. ‘ഞാനും നിന്നെ പോലെ ഒരു ബാറ്റര്‍ ആവുന്നതിനെ കുറിച്ച് ആലോചിക്കുന്നു, ഒറ്റ കൈ കൊണ്ട് സിക്സ് പറത്താനാണത്’ പന്തിനോട് ഷഹീന്‍ അഫ്രീദി പറഞ്ഞതിപ്രകാരമാണ്.

നീ ഒരു ഫാസ്റ്റ് ബൗളറാണ് എങ്കില്‍ അതിനുള്ള പ്രയ്ത്നം വേണ്ടി വരും എന്നാണ് ഷഹീന്‍ അഫ്രീദിക്ക് മറുപടിയായി പന്ത് പറയുന്നത്. പരിക്കില്‍ നിന്ന് മുക്തനാവാന്‍ എത്ര നാള്‍ വേണ്ടി വരും എന്ന പന്തിന്റെ ചോദ്യത്തിന് 5 ആഴ്ച എന്നാണ് ഷഹീന്‍ മറുപടി നല്‍കിയത്.

ഓഗസ്റ്റ് 28നാണ് ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക് മത്സരം. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്ഥാന്‍ വീഴ്ത്തിയപ്പോള്‍ താരമായത് ഷഹീന്‍ അഫ്രീദിയാണ്. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോഹ് ലി എന്നീ മുന്‍ നിര വിക്കറ്റുകള്‍ വീഴ്ത്തിയത് ഷഹീന്‍ ആണ്.

You Might Also Like