സഞ്ജു ഇറങ്ങി, ബാസിത്ത് ഹീറോ ആയി, കേരളത്തിന് മൂന്നാം ജയം

സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചായയ മൂന്നാം ജയം. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഹരിയാനയെ മൂന്ന് വിക്കറ്റിനാണ് കേരളം തകര്‍ത്തത്. ഹരിയാന ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടക്കുകയായിരുന്നു.

ഇന്ത്യന്‍ താരം സഞ്ജു സാംസണിന് കീഴിലാണ് കേരളം മൂന്നാം പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍ മത്സരത്തില്‍ സഞ്ജുവിന് തിളങ്ങാനായില്ല. മൂന്നാമനായി ഇറങ്ങിയ സഞ്ജു നാല് പന്തില്‍ മൂന്ന റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. പുറത്താകാതെ 15 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 27 റണ്‍സെടുത്ത അബ്ദുല്‍ ബാസിത്തിന്റെ പ്രകടനമാണ് കേരളത്തിന് നിര്‍ണ്ണായകമായത്.

മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ഓപ്പണര്‍മാരായ രോഹണ്‍ കുന്നുമലും വിഷ്ണു വിനോദും 52 റണ്‍സാണ് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. രോഹണ്‍ 18 പന്തില്‍ അഞ്ച് ഫോറടക്കം 26ഉം വിഷ്ണും 26 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും അടക്കം 25 റണ്‍സുമാണ് എടുത്തത്. എന്നാല്‍ ഇരുവരും പുറത്തായതിന് പിന്നാലെ കേരളം ബാറ്റിംഗ് തകര്‍ച്ച നേരിടുകയായിരുന്നു.

സഞ്ജുവിന് പുറമെ മുഹമ്മദ് അസ്ഹറുദ്ദീന്‍ (13) സച്ചിന്‍ ബേബി (4) സിജുമോന്‍ ജോസഫ് (13) എന്നിവര്‍ പെട്ടെന്ന് മടങ്ങി. എന്നാല്‍ മനു കൃഷ്ണയെ (4) ചേര്‍ത്ത് നിര്‍ത്ത് അബ്ദുല്‍ ബാസിത്ത് കേരളത്തിനെ ജയത്തിലെതത്തിക്കുകയായിരുന്നു. ഹരിയാനയ്ക്കായി രാഹുല്‍ തെവാത്തിയ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജയന്ത് യാദവ് രണ്ടും അമിത് മിശ്ര ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ പന്തെറിഞ്ഞ എല്ലാ ബൗളര്‍മാരും ഒരോ വക്കറ്റ് വീതമെടുത്തതോടെയാണ് ഹരിയാന 20 ഓവറില്‍ ഏഴ് വിക്കറ്റിന് 131ല്‍ ഒതുങ്ങിയത്. 39 റണ്‍സെടുത്ത ജയന്ത് യാദവാണ് ഹരിയാനയുടെ ടോപ് സ്‌കോറര്‍. സുമീത്ത് കുമാര്‍ പുറത്താകാതെ 30 റണ്‍സെടുത്തപ്പോള്‍ പ്രമോദ് ചണ്ഡില 24 റണ്‍സെടുത്ത് പുറത്തായി.

കേരളത്തിനായി അബ്ദുല്‍ ബാസിത്ത്, ഉണ്ണികൃഷ്ണന്‍, വൈശാക് ചന്ദ്രന്‍, സിജുമോന്‍, ബേസില്‍ തമ്പി, കെഎം ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ബേസിലൊഴികെ മറ്റെല്ലാവരും റണ്‍സ് വിട്ടുകൊടുക്കുന്നതിലും പിശുക്ക് കാട്ടി.

 

You Might Also Like