അക്കാര്യത്തിൽ യുവതാരങ്ങൾ കോഹ്ലിയെ മാതൃകയാക്കണം; വാനോളം പുകഴ്ത്തി ഗംഭീർ

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിലെ മികച്ച ബാറ്റിംഗ് പ്രകടനത്തിനുശേഷം വിരാട് കോഹ്ലിയെ വാനോളം പ്രശംസിച്ച് ഗൗതം ഗംഭീർ. സമ്മർദ്ദ സാഹചര്യങ്ങൾ നേരിടുന്നതിൽ യുവതാരങ്ങൾ വിരാട് കോഹ്ലിയെ കണ്ടു പഠിക്കണമെന്നാണ് ഗൗതം ഗംഭീർ പറയുന്നത്. മത്സരത്തിന്റെ ഗതിയെ മനസ്സിലാക്കാനുള്ള വിരാട് കോഹ്ലിയുടെ കഴിവ് അഭിനന്ദനീയമാണെന്ന് ഗംഭീർ പറയുന്നു. വലിയ ടോട്ടലുകൾ ചെയ്സ് ചെയ്യുന്ന സമയത്ത് സമ്മർദ്ദം നല്ല രീതിയിൽമാനേജ് ചെയ്യേണ്ടതുണ്ടെന്നും, അത്തരമൊരു ആത്മവിശ്വാസം കോഹ്ലിയ്ക്കുണ്ടെന്നും ഗംഭീർ അഭിപ്രായപ്പെട്ടു.

 ഏകദിന ക്രിക്കറ്റിൽ വമ്പൻ ഷോട്ടുകൾ അടിച്ചുകൂട്ടുന്നതിലുപരി വിക്കറ്റിന് ഇടയിലുള്ള ഓട്ടമാണ്പ്രധാനം.  ഇത്തരത്തിൽ കൃത്യമായി സ്ട്രൈക് റൊട്ടേറ്റ് ചെയ്യാൻ സാധിച്ചാൽ എതിർ ടീമിലേക്ക് സമ്മർദ്ദം ചെലുത്താൻ സാധിക്കുമെന്ന് ഗംഭീർ പറയുന്നു. അത്തരത്തിലാണ് മത്സരത്തിൽ കോഹ്ലി ഇന്നിങ്സ്കെട്ടിപ്പടുത്തത് എന്നാണ് ഗംഭീർ പറയുന്നത്.

“എങ്ങിനെ റിസ്ക് ഒഴിവാക്കി ബോളിനെ നേരിടാനാണ് കോഹ്ലി ശ്രമിച്ചത്. മത്സരത്തിൽ ആകെ 6 ബൗണ്ടറികൾ മാത്രമായിരുന്നു വിരാട് കോഹ്ലിയുടെ സമ്പാദ്യം. ഇത് കാട്ടിത്തരുന്നത് സ്പിന്നിനെതിരെയും മറ്റും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാനുള്ള വിരാട് കോഹ്ലിയുടെ കഴിവിനെ തന്നെയാണ്.”

ഗൗതം ഗംഭീർ പറഞ്ഞു.

ഒരു ഏകദിന മത്സരത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത്തരത്തിൽ സ്ട്രൈക് റൊട്ടേറ്റ് ചെയ്യുന്നതാണ് എന്ന് ഗംഭീർ പറയുന്നു. അക്കാര്യത്തിൽ വിരാട് കോഹ്ലി പലപ്പോഴും കൃത്യത പാലിക്കാറുണ്ടെന്നും ഗംഭീർ ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ ഇന്ത്യൻ നിരയിലെ യുവതാരങ്ങളൊക്കെയും വിരാട് കോഹ്ലിയെ കണ്ടു പഠിക്കേണ്ടതുണ്ട് എന്നാണ് ഗംഭീർ പറയുന്നത്. ഫിറ്റ്നസിന്റെ കാര്യത്തിൽ ഡ്രസ്സിങ് റൂമിലെ യുവതാരങ്ങൾക്ക് മാതൃകയാക്കാൻ പറ്റുന്ന താരമാണ് വിരാട് കോഹ്ലി എന്നും ഗംഭീർ വിലയിരുത്തുന്നു. ട്വന്റി20 ക്രിക്കറ്റ് ലോകത്താകമാനം പ്രചരിക്കുന്ന സാഹചര്യത്തിൽ പല പുതിയ താരങ്ങളും എല്ലായിപ്പോഴും വമ്പൻ ഷോട്ടുകൾക്ക് മാത്രമാണ് ശ്രമിക്കാറുള്ളതെന്ന് ഗംഭീർ ചൂണ്ടിക്കാട്ടി. എന്നാൽ ഏകദിന ക്രിക്കറ്റിൽ വിരാട് കോഹ്ലിയെ പോലെ കൃത്യമായി സ്ട്രൈക്ക് മാറുന്ന ബാറ്റർമാരെയാണ് ആവശ്യമെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

“ഇത്തരത്തിൽ സ്ട്രൈക്ക് മാറുക എന്നതും അത്ര അനായാസകരമായ കാര്യമല്ല. 2 റൺസ് നേടുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ആ സമയത്ത് മൈതാനത്തിറങ്ങി വലിയ ഷോട്ടുകൾ കളിക്കുക എന്നത് അപ്രാപ്യമാണ്. എന്നിരുന്നാലും നമ്മുടെ സമ്മർദ്ദംമറികടക്കേണ്ടതും അത്യാവശ്യമാണ്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക എന്നതാണ് ഏറ്റവും നല്ല മാർഗ്ഗം. അതുകൊണ്ടാണ് ഞാൻ പറയുന്നത് യുവതാരങ്ങളൊക്കെയും വിരാട് കോഹ്ലിയിൽ നിന്ന് ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട് എന്ന്.”

ഗംഭീർ പറഞ്ഞു വയ്ക്കുന്നു.

You Might Also Like