ദുലീപ് ട്രോഫി കളിയ്ക്കാന്‍ രണ്ട് മലയാളി സൂപ്പര്‍ താരങ്ങള്‍

ദുലീപ് ട്രോഫിയ്ക്കായി സൗത്ത് സോണ്‍ ടീമില്‍ ഇടംപിടിച്ച് കേരള താരങ്ങളായ രോഹന്‍ കുന്നുമലും ബേസില്‍ തമ്പിയും. ഹനുമ വിഹാരിയുടെ നയിക്കുന്ന 15 അംഗ സൗത്ത് സോണ്‍ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മായങ്ക് അഗര്‍വാളാണ് ഉപനായകന്‍.

കര്‍ണാടകയ്ക്കായി കളിയ്ക്കുന്ന മലയാളി താരം ദേവ് ദത്ത് പടിക്കലും മനീഷ് പാണ്ഡ്യയും സൗത്ത് സോണ്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. സെപ്റ്റംമ്പര്‍ എട്ട് മുതല്‍ 25 വരെ തമിഴ്നാട്ടില്‍ വെച്ചാണ് ദുലീപ് ട്രോഫി മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

അതെസമയം വെസ്റ്റ് സോണ്‍ ടീമിനെ നയിക്കാന്‍ മുന്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെയാണ് നിശ്ചയിച്ചിരിക്കുന്നത്. നടുവേദനയെ തുടര്‍ന്ന് വിശ്രമിക്കുന്ന രഹാനെ ദുലീപ് ട്രോഫി കളിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്ന് കഴിഞ്ഞ ഞായറാഴ്ച പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ വര്‍ഷം മെയ്യ് മാസത്തിന് ശേഷം രഹാനെ ക്രിക്കറ്റ് കളിച്ചിട്ടില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിക്കുമ്പോഴായിരുന്നു രഹാനെയ്ക്ക് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് രഞ്ജി ട്രോഫി നോക്കൗട്ടില്‍ മുംബൈയ്ക്കായി കളിയ്ക്കുന്നതില്‍ നിന്നും രഹാനെ വിട്ടുനിന്നിരുന്നു.

ദുലീപ് ട്രോഫിയ്ക്കായി സെന്‍ട്രല്‍ സോണും നേരത്തെ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍ പ്രദേശ് ക്യാപ്റ്റനാണ് കരണ്‍ ശര്‍മ്മയാണ് സെന്‍ട്രല്‍ സോണ്‍ നായകന്‍. രഞ്ജു ട്രോഫി ചാമ്പ്യന്മാരായ മധ്യപ്രദേശാണ് ദുലീപ് ട്രോഫി കളിയ്ക്കുന്ന മറ്റൊരു ടീം.

ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിച്ച പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, ഷാര്‍ദുല്‍ താക്കൂര്‍ യുവതാരങ്ങളായ രാഹുല്‍ ത്രിപാതി യശ്വസ്വി ജയ് സ്വാള്‍ തുടങ്ങിയവര്‍ രഹാനെ നയിക്കുന്ന ടീമിലുണ്ട്. ഇതില്‍ പൃഥ്വി ഷായും ശ്രേയസ് അയ്യരും ഷാര്‍ദുല്‍ താക്കൂറും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ചിട്ടുളള താരങ്ങളാണ്.

2020 ഡിസംബറിന് ശേഷം പൃഥ്വി ഷായ്ക്ക് ഇതുവരെ ഇന്ത്യയ്ക്കായി കളിക്കാനായിട്ടില്ല. ഷാര്‍ദുലും ശ്രേയസ് അയയ്രും ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുളള ഇന്ത്യന്‍ സ്‌ക്വാഡിലുണ്ടായിരുന്നു.

സൗത്ത് സോൺ: H Vihari (cap), Mayank Agarwal (vc), Rohan Kunnummal, Devdutt Padikal, Manish Pandey, B Inderjit,Eknath Kerkar, Ricky Bhui, Sai Kishore, K Gowtham, Basil Thampi, Ravi Teja, V C Stephen, Tanay Tyagarajan, Lakshay Garg

 

You Might Also Like