അര്‍ഹിച്ച അവാര്‍ഡ് നിരസിക്കപ്പെട്ടു, തുറന്നടിച്ച് ധോണി

ഐപിഎല്ലില്‍ സണ്‍റൈസസ് ഹൈദരാബാദിനെതിരെ അര്‍ഹിച്ച നേട്ടം നഷ്ടമായെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എംഎസ് ധോണി. മത്സരത്തില്‍ ബെസ്റ്റ് ക്യാച്ച് ഓഫ് ദി മാച്ച് അവാര്‍ഡ് തനിക്ക് നല്‍കാത്ത കാര്യമാണ് പ്രെസന്റേഷന്‍ വേളയാല്‍ തമാശ രൂപേണെ ധോണി പറഞ്ഞത്.

ഐപിഎല്ലില്‍ ധോണിക്ക് വിക്കറ്റ് കീപ്പിങ്ങില്‍ വലിയ രീതിയില്‍ മെച്ചമുണ്ടാക്കാന്‍ സാധിച്ചതിനെ പറ്റി ഹര്‍ഷ ഭോഗ്ലെ ചോദിച്ചപ്പോഴാണ് ഈ രസകരമായ മറുപടി ധോണിയില്‍ നിന്നും ചെറു ചിരിയോടെ ഉണ്ടായത്.

‘ഇപ്പോഴും അവര്‍ എനിക്ക് ബെസ്റ്റ് ക്യാച്ചിനുള്ള അവാര്‍ഡ് തന്നില്ല. ആ ക്യാച്ച് എടുക്കുന്ന സമയത്ത് ഞാന്‍ തെറ്റായ പൊസിഷനിലായിരുന്നു. എനിക്ക് തോന്നുന്നു അതൊരു അവിസ്മരണീയ ക്യാച്ചായിരുന്നു എന്ന്. കുറച്ചധികം നാളുകള്‍ക്ക് മുന്‍പ് രാഹുല്‍ ദ്രാവിഡ് കീപ്പറായിരുന്ന സമയത്ത് ഇത്തരം ഒരു തകര്‍പ്പന്‍ ക്യാച്ച് സ്വന്തമാക്കിയതായി ഞാന്‍ ഓര്‍ക്കുന്നു’ ധോണി പറഞ്ഞു.

‘നമ്മള്‍ അത്തരത്തില്‍ മോശം പൊസിഷനിലാണ് നില്‍ക്കുന്നതെങ്കില്‍ ഇത്തരം ക്യാച്ചുകള്‍ സ്വന്തമാക്കുക എന്നത് അനായാസമല്ല. നമ്മള്‍ ഇത് വളരെ അഡ്ജസ്റ്റ് ചെയ്ത് തന്നെ കൈപ്പിടിയില്‍ ഒതുക്കേണ്ടതുണ്ട്’ ധോണി കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സിനെ കേവലം 134 റണ്‍സിന് പിടിച്ചതുക്കാന്‍ ചെന്നൈക്ക് സാധിച്ചിരുന്നു. മറുപടി ബാറ്റിംഗില്‍ ഓപ്പണ്‍മാരായ ഡെവന്‍ കോണ്‍വെയും ഋതുരാജും മികച്ച പ്രകടനം കാഴ്ചവച്ചതോടെ ചെന്നൈ 7 വിക്കറ്റുകള്‍ക്ക് വിജയം നേടുകയായിരുന്നു. ചെന്നൈയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്.

You Might Also Like