നേരിട്ട ആറ് പന്തില്‍ അഞ്ചിലും സിക്‌സ്, നടുക്കുന്ന വെടിക്കെട്ടുമായി എബിഡി രണ്ടാമന്‍

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായി അമ്പരപ്പിച്ച് രണ്ടാം ഡിവില്ലേഴ്‌സ് എന്നറിയപ്പെടുന്ന ഡെവാല്‍ഡ് ബ്രെവിസ്. സെന്റ് കിറ്റ്സ് ആന്‍ഡ് നെവീസിന് വേണ്ടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെതിരേ തകര്‍പ്പന്‍ വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്.

പതിനേഴാം ഓവറിലെ അവസാന പന്തില്‍ ഡാരെന്‍ ബ്രാവോ 21 പന്തില്‍ 21 റണ്‍സെടുത്ത് പുറത്താകുമ്പോഴാണ് ബ്രെവിസ് ക്രീസിലെത്തുന്നത്. അപ്പോള്‍ സെന്റ് കിറ്റ്സിന്റെ സ്‌കോര്‍ വെറും 94 റണ്‍സ് മാത്രം. ബാക്കിയുള്ളത് വെറും 18 പന്തുകളും. പത്തൊമ്പതാം ഓവര്‍ എറിയാനെത്തിയത് അതുവരെ തകര്‍ത്തെറിഞ്ഞ അക്കീല്‍ ഹൊസിന്‍. മൂന്നോവറില്‍ വെറും ആറു റണ്‍സായിരുന്നു അതുവരെ ഹൊസിന്‍ വിട്ടുകൊടുത്തിരുന്നത്.

എന്നാല്‍ ആ ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ സിക്സും ഫോറും നേടിയ റൂഥര്‍ഫോര്‍ട് മൂന്നാം പന്തില്‍ സ്ട്രൈക്ക് ബ്രെവിസിന് കൈമാറി. പിന്നാലെ നേരിട്ട മൂന്ന് പന്തുകളും ബ്രെവിസ് സിക്സര്‍ പറത്തി. ഇരുപതാം ഓവറിലെ അവസാന രണ്ട് പന്തുകളും സിക്സര്‍ പറത്തി ബ്രെവിസ് ആറിന് 163 റണ്‍സെന്ന നിലയിലേക്ക് സെന്റ് കിറ്റ്സിനെ എത്തിച്ചു. 6 പന്തില്‍ അഞ്ചിലും സിക്സര്‍ പറത്തിയ ബ്രെവിസിന്റെ സ്ട്രൈക്ക് റേറ്റ് 500 ആയിരുന്നു.

നേരത്തെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായാണ് ബ്രെവിഡ് കളിച്ചത്. ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലും ഇടംപിടിയ്ക്കാന്‍ ഈ കൗമാര താരത്തിനായിരുന്നു.

 

You Might Also Like