കരുത്തരില്‍ കരുത്തരാണവര്‍, ഇന്ത്യന്‍ താരങ്ങളെ കൊണ്ട് തന്നെ ലോകം വെട്ടിപിടിക്കാന്‍ ശക്തിയുണ്ട്

സല്‍മാന്‍ മുഹമ്മദ് ശുഹൈബ്

Team Preview: Delhi Capitals

My XI: Shikhar Dhawan, Prithvi Shaw, Vishnu Vinod, Rishabh Pant, Marcus Stoinis, Sam Billings, Axar Patel, R Ashwin, Kagios Rabada, Anrich Norkje, Ishant Sharma

കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പിന്റെ കരുത്തു ഇന്ത്യന്‍ താരങ്ങള്‍ ആണ് .. ഒരു ഫോറിന്‍ കളിക്കാരനെ പോലും ഉള്‍പ്പെടുത്താതെ തന്നെ ഇന്റര്‍നാഷണല്‍ എക്‌സ്‌പെരിയെന്‍സ് ഉള്ള ഒരു പ്ലേയിംഗ് ഇലവനെ കളിപ്പിക്കാന്‍ സാധിക്കും എന്നത് ipl ലെ മറ്റൊരു ടീമിനും അവകാശപ്പെടാന്‍ സാധിക്കും എന്ന് തോന്നുന്നില്ല ..

ക്യാപ്റ്റനും പ്രധാന ബാറ്‌സ്മാനുമായ ശ്രേയസ് അയ്യരുടെ അഭാവം തിരിച്ചടി ആണെങ്കിലും അത് മറികടക്കാന്‍ ഉള്ള റിസോഴ്സ്സ് ഡല്‍ഹിയുടെ പക്കല്‍ ഉണ്ട് എന്നാണ് കരുതുന്നത് ..

റെക്കോര്‍ഡ് ബ്രേക്കിംഗ് ഡൊമസ്റ്റിക് സീസണ്‍ കഴിഞ്ഞു വരുന്ന പൃഥ്വി ഷായും ആങ്കര്‍ റോളില്‍ ശിഖര്‍ ധവാനും ഓപ്പനേഴ്സ് ആയി വരുമ്പോള്‍ മൂന്നാം നമ്പറില്‍ അജിങ്ക്യ രഹാനെയുടെ ആങ്കറിംഗിനെക്കാള്‍ നല്ലത് വിഷ്ണു വിനോദ് പോലെ ഒരു ഫിയര്‍ലെസ്സ് കളിക്കാരന്റെ വെടിക്കെട്ട് കാമിയോസ് ആവും എന്ന് കരുതുന്നു ..

ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നിക്കുന്ന ഋഷഭ് പന്തിന് ക്യാപ്റ്റന്‍സി പ്രഷര്‍ മറികടന്ന് സ്വതസിദ്ധമായ ശൈലിയില്‍ റണ്ണുകള്‍ നേടാന്‍ സാധിക്കുകയും ഫിനിഷര്‍മാരുടെ റോളില്‍ സ്റ്റോയ്നിസിനും ബില്ലിങ്സിനും തിളങ്ങാനും സാധിച്ചാല്‍ ഡല്‍ഹിക്ക് 200 ന് മുകളിലേക്കു ഉള്ള സ്‌കോറുകള്‍ സ്ഥിരമായി ഉന്നം വെയ്ക്കാന്‍ സാധിക്കും ..

റബാഡ നോര്‍ക്കേ സഖ്യം ഇ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ബോളിങ് പെയറുകളില്‍ ഒന്നാണ് .. ഇഷാന്തും അശ്വിനും അക്‌സറും ചേരുന്ന ബോളിങ് നിര ഒരു കമ്പ്‌ലീറ്റ് പാക്കേജ് ആണെന്ന് പറയേണ്ടി വരും ..

ടോം കരണ്‍ ,വോക്സ് , ഉമേഷ് , അമിത് മിശ്ര തുടങ്ങി എക്‌സ്പീരിയന്‍സ്ഡ് ബാക്കപ്പും ഡല്‍ഹി ബോളിങ് നിരക്ക് കരുത്തു പകരും .. പിച്ചും കണ്ടിഷന്‍സും അനുസരിച്ചു വിഷ്ണുവിന് പകരം രഹാനെയും ബില്ലിങ്സിന് പകരം സ്മിത്തിനെയോ ഹെറ്റമേയറെയോ കളിപ്പിക്കാന്‍ സാധിക്കും ..

Player to watch out: Sam Billings

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like