ഗെയ്‌ലിന്റെ ഡബിള്‍ സെഞ്ച്വറി, ഏകദിനത്തിലെ ഏറ്റവും വലിയ കൂട്ടുകെട്ട്, വിന്‍ഡീസ് അമ്പരപ്പിച്ചതിങ്ങനെ

മുഹമ്മദ് അലി ഷിഹാസ്

ഒരു ഫെബ്രുവരി 24ന് ആണ് പുരുഷന്‍മാരുടെ ഏകദിന ക്രിക്കറ്റില്‍ ആദ്യ ഡബിള്‍ 100 പിറക്കുന്നത്..

എന്നാല്‍ ഏറ്റവും രസകരമായ കാര്യം, അത് കഴിഞ്ഞ് 5 വര്‍ഷങ്ങള്‍ക്ക് വേറെ ഒരു ഫെബ്രുവരി 24ന് ആണ് ഏകദിന ലോകകപ്പിലെ ആദ്യ ഡബിള്‍ സെഞ്ചുറി പിറക്കുന്നത്..

നേടിയത് മറ്റാരുമല്ല, ക്രിസ്റ്റഫര്‍ ഹെന്റി ഗെയില്‍ എന്ന വെസ്റ്റ് ഇന്‍ഡീസുകാരനാണ്..

ആ മത്സരത്തിലാണ് ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ പാര്‍ട്ണര്‍ഷിപ്പ് ഉയര്‍ന്നത്..

മൂന്നാം ബോളില്‍ സാമുവല്‍സുമായി തുടങ്ങിയ പോരാട്ടം അവസാനബോളില്‍ അവസാനിക്കുമ്പോള്‍ നേരിട്ടത് 298 ബോളുകളാണ് രണ്ടു പേരും കൂടി..

അതും ഏകദിന ചരിത്രത്തില്‍ റെക്കോഡാണ്..ഇന്നേ വരെ ഒരു പാര്‍ട്ണര്‍ഷിപ്പ് സഖ്യവും ഒരു മത്സരത്തില്‍ നേരിടാത്ത അത്ര ബോളുകളാണ് അവര്‍ രണ്ടു പേരും കൂടി നേരിട്ടത്..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like