ഐപിഎല്‍, താരങ്ങളെ വിട്ടുനല്‍കുന്നതില്‍ നിബന്ധന വെച്ച് ഓസ്‌ട്രേലിയ

ഐപിഎലില്‍ താരങ്ങളെ വിട്ടുനല്‍കുന്നതില്‍ നിബന്ധനകള്‍ വച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ലീഗില്‍ പങ്കെടുക്കുന്ന ഓസീസ് താരങ്ങളെ വിവിധ പ്രമോഷനുകളില്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ നിബന്ധനള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

വിവിധ പരസ്യങ്ങളില്‍ താരങ്ങളെ ഉപയോഗിക്കരുതെന്നും സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് ഉള്ള താരങ്ങളെ ഒന്നില്‍ കൂടുതല്‍ പ്രമോഷനുകള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ലെന്നും നിബന്ധനകളില്‍ പറയുന്നു.

‘അതാത് ടീമുകള്‍ക്കായി ഇന്ത്യന്‍ അച്ചടിമാധ്യമങ്ങളില്‍ സ്‌പോണ്‍സര്‍മാര്‍ മാത്രം ഉപയോഗിക്കുന്ന ടീം ഫോട്ടോ മദ്യം, പുകയില, ഫാസ്റ്റ് ഫുഡ്, ഫാസ്റ്റ് ഫുഡ് റെസ്റ്റോറസ്റ്റുകള്‍, പന്തയം എന്നീ കമ്പനികളുടെ പരസ്യത്തിന് ഉപയോഗിക്കരുത്. പ്രമോഷന്‍, പരസ്യ പരിപാടികള്‍ക്കായി ഓസീസ് താരങ്ങളെ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്’

‘ടിവി, റേഡിയോ, അച്ചടിമാധ്യമം, ഇന്റര്‍നെറ്റ് തുടങ്ങി ഏത് മേഖലയിലെ പരസ്യത്തിനാണെങ്കിലും ഇത് ബാധകമാണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡുമായി സെന്‍ട്രല്‍ കോണ്‍ട്രാക്ടിലുള്ള താരങ്ങളില്‍ ഒരാളെയേ ഒരു ടീം ഉപയോഗിക്കാവൂ. ഒരേ ഓസ്‌ട്രേലിയന്‍ സംസ്ഥാനത്തു നിന്നുള്ള ഒന്നിലധികം താരങ്ങളെ ഒരു ടീം ഉപയോഗിക്കരുത്. ഒരേ ബിഗ് ബാഷ് ടീമിലുള്ള ഒന്നിലധികം താരങ്ങക്കെയും ഉപയോഗിക്കാന്‍ പാടില്ല.’- ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിര്‍ദ്ദേശമായി ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് അയച്ച കുറിപ്പില്‍ ബിസിസിഐ വ്യക്തമാക്കുന്നു.

സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, ജൈ റിച്ചാര്‍ഡ്‌സണ്‍, നതാന്‍ കോള്‍ട്ടര്‍നൈല്‍, ബെന്‍ കട്ടിംഗ്, മോയിസസ് ഹെന്റിക്കസ്, മിച്ചല്‍ മാര്‍ഷ്, ക്രിസ് ലിന്‍, റൈലി മെരെഡിത്ത്, ഡാനിയല്‍ ക്രിസ്റ്റ്യന്‍, ഡാനിയല്‍ സാംസ്, ജോഷ് ഹേസല്‍വുഡ്, മാര്‍ക്കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിന്‍സ്, ആദം സാമ്പ, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍, ജോഷ് ഫിലിപ്പെ, ആന്ദ്രൂ തൈ, ഡേവിഡ് വാര്‍ണര്‍ എന്നീ താരങ്ങളാണ് ഇത്തവണ ഓസ്‌ട്രേലിയയില്‍ നിന്ന് ഐപിഎല്‍ കളിക്കുന്നത്

You Might Also Like