പൊരുതി ടീം ഇന്ത്യ, കോണ്‍വെയെ നഷ്ടമായി ന്യൂസിലന്‍ഡ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മൂന്നാം ദിവസവും കളി നേരത്തെ അവസാനിപ്പിച്ചപ്പോള്‍ കിവീസ് രണ്ട് വിക്കറ്റിന് 101 റണ്‍സ് എനന നിലയില്‍. വെളിച്ചക്കുറവ് മൂലമാണ് കളി മൂന്നാം ദിവസവും നേരത്തെ അവസാനിപ്പിച്ചത്.

12 റണ്‍സ് നേടിയ കെയിന്‍ വില്യംസണൊപ്പം റണ്ണൊന്നുമെടുക്കാതെ റോസ് ടെയിലറാണ് ന്യൂസിലന്‍ഡ് നിരയില്‍ ക്രീസിലുള്ളത്. ഇതോടെ ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറയ 217 റണ്‍സിനൊപ്പമെത്താന്‍ എട്ട് വിക്കറ്റ് അവശേഷിക്കെ 116 റണ്‍സ് കൂടി ന്യൂസിലാന്റിന് ആവശ്യമുണ്ട്.

ന്യൂസിലന്‍ഡിനായി ഓപ്പണര്‍ ഡെയ്ന്‍ കോണ്‍വെ അര്‍ധ സെഞ്ച്വറി നേടി. 153 പന്തില്‍ ആറ് ബൗണ്ടറി സഹിതം 54 റണ്‍സാണ് കോണ്‍വെ നേടിയത്. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍ ടോം ലാഥമിനൊപ്പം ചേര്‍ന്ന് 70 റണ്‍സിന്റെ കൂട്ടുകെട്ടാണ് കോണ്‍വെ ഉണ്ടാക്കിയത്. ലാഥം 30 റണ്‍സ് എടുത്തു. കോണ്‍വെയുടെ വിക്കറ്റ് ഇഷാന്ത് ശര്‍മ്മയും ലാഥമിന്റേത് ആര്‍ അശ്വിനുമാണ് സ്വന്തമാക്കിയത്.

നേരത്തെ കെയ്ന്‍ ജാമിണ്‍സന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യന്‍ സ്‌കോര്‍ 217ല്‍ ഒതുക്കിയത്. 49 റണ്‍സെടുത്ത ഉപനായകന്‍ അജിന്‍ക്യ രഹാനയാണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോറര്‍.

You Might Also Like