വാര്‍ണര്‍ ബംഗളൂരുവിലേക്ക്, ഇരട്ടി ശക്തനായി കോഹ്ലി, സര്‍പ്രൈസ് നീക്കം

ഐപിഎല്ലിലെ പുതിയ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നിലവില്‍ നായകനില്ലാത്ത അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. എന്നാല്‍ അടുത്ത മാസം നടക്കാനിരിക്കുന്ന മെഗാലേലത്തിലൂടെ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറിനെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇതോടെ കോഹ്ലിയുടെ പിന്‍ഗാമിയെ കുറിച്ചുളള ആശങ്കകള്‍ക്കും പരിഹാസരമാകും.

മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ ആകാശ് ചോപ്രയാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുന്ന ബാംഗ്ലൂര്‍ ആ സ്ഥാനത്തേക്ക് വാര്‍ണറിന് നല്‍കാന്‍ സാധ്യതയില്ലെന്നാണ് ചോപ്രയുടെ നിരീക്ഷണം.

‘ഐപിഎല്‍ താര ലേലത്തില്‍ കൂടുതല്‍ തുക കണ്ടെത്താന്‍ വാര്‍ണര്‍ക്ക് കഴിഞ്ഞേക്കും. ബാംഗ്ലൂരില്‍ കോഹ്ലിയും വാര്‍ണറും ചേര്‍ന്നാലുള്ള ഇടംകൈ-വലംകൈ കോമ്പിനേഷന്‍ ഗുണം ചെയ്തേക്കാം. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആരും വാര്‍ണറെ കൊണ്ടുവരില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ വര്‍ഷം എന്താണ് സംഭവിച്ചത് എന്ന് എല്ലാവരും കണ്ടതാണ്. പ്രശ്നങ്ങള്‍ എന്തായിരുന്നു എന്ന് എല്ലാവര്‍ക്കും ധാരണയുണ്ട്’ ആകാശ് ചോപ്ര പറഞ്ഞു.

കഴിഞ്ഞ സീസണ്‍ വരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സുപ്രധാന താരമായിരുന്നു ഡേവിഡ് വാര്‍ണര്‍. എന്നാല്‍ കഴിഞ്ഞ സീസണിന്റെ പകുതിയ്ക്ക് വെച്ച് അദ്ദേഹത്തിന്റെ ടീമായ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് നായക സ്ഥാനത്ത് നിന്നും വാര്‍ണറെ നീക്കുകയും പിന്നാലെ ടീമില്‍ നിന്നും ഒഴിവാക്കുകകയും ചെയ്തിരുന്നു.

2016 ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഐപിഎല്‍ കിരീടം നേടിക്കൊടുത്ത നായകനാണ് ഡേവിഡ് വാര്‍ണര്‍. എന്നാല്‍ കഴിഞ്ഞ സീസണിലെ മോശം ഫോം താരത്തിന് തിരിച്ചടിയായി. എന്നാല്‍ ടി20 ലോക കപ്പില്‍ ഫോം വീണ്ടെടുത്ത വാര്‍ണര്‍ ഓസ്‌ട്രേലിയയെ കിരീടം ചൂടിച്ച് തന്റെ ഫോമിന് ഒന്നും പറ്റിയിട്ടില്ലെന്ന് തെളിയിച്ചു. ലോകകപ്പിലെ താരവും വാര്‍ണര്‍ ആയിരുന്നു.

You Might Also Like