കിവീസിനെ പിടിച്ച് നിര്‍ത്തി ടീം ഇന്ത്യ, കൊടുങ്കാറ്റായി ഷമിയും ഇഷാന്തും
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് ലീഡ്. 32 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 217 റണ്‍സിന് മറുപടിയായി ന്യൂസിലന്‍ഡ് 249 റണ്‍സിന് പുറത്താകുകയായിരുന്നു.
നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ന്യൂസിലന്‍ഡിനെ വലിയ സ്‌കോറിലെത്തിക്കുന്നത് തടഞ്ഞത്. 26 ഓവറില്‍ 76 റണ്‍സ് വഴങ്ങിയാണ് ഷമി നാല് വിക്കറ്റ് വീഴ്ത്തിയത്.
ഇഷാന്ത് ശര്‍മ്മ മൂന്ന് വിക്കറ്റും സ്വന്തമാക്കി. 25 ഓവറില്‍ നിന്ന് 48 റണ്‍സ് മാത്രം വഴങ്ങിയാണ് ഇഷാന്തിന്റെ മികച്ച പ്രകടനം. അശ്വിന്‍ രണ്ടും ജഡേജ ഒരു വി്ക്കറ്റും സ്വന്തം പേരില്‍ കുറിച്ചു. എന്നാല്‍ 26 ഓവര്‍ എറിഞ്ഞ ഭുംറയ്ക്ക് ഒരു വിക്കറ്റ് പോലും സ്വന്തമാക്കാനായില്ല.
ന്യൂസിലന്‍ഡിനായി 49 റണ്‍സെടുത്ത നായകന്‍ കെയ്ന്‍ വില്യംസന്റെ പ്രകടനമാണ് നിര്‍ണ്ണായകമായത്. ടിം സൗത്ത് 30ഉം കെയ്ല്‍ ജാമസണ്‍ 21 റണ്‍സെടുത്തത് കിവീസിന് ലീഡ് സമ്മാനിച്ചു. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 217 റണ്‍സിന് പുറത്തായിരുന്നു.