ബട്‌ലര്‍ കളി ഫിനിഷ് ചെയ്തില്ലെങ്കിലേ അത്ഭുതമുണ്ടായിരുന്നു, തുറന്ന പറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ബെന്‍ സ്റ്റോക്‌സ് ഒറ്റക്ക് മത്സരം ഫിനിഷ് ചെയ്തത്് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നല്ലോ. ഒരു ഭാഗത്ത് പ്രധാന വിക്കറ്റുകളെല്ലാം നേരത്തെ കൊഴിഞ്ഞപ്പോഴാണ് ബട്‌ലറുടെ ഒറ്റയാള്‍ പോരാട്ടം രാജസ്ഥാനെ വിജയപ്പിച്ചെടുത്തത്.

ഇതോടെ ബടലറെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സ്. മത്സരം ബട്‌ലര്‍ ഫിനിഷ് ചെയ്തില്ലായിരുന്നുവെങ്കില്‍ തനിക്ക് അതൊരു വലിയ അത്ഭുതമായി മാറിയേനെ എന്നാണ് സ്റ്റോക്‌സ് പറയുന്നത്. കൃത്യമായി മത്സര സാഹചര്യങ്ങള്‍ മനസ്സിലാക്കാനും അതിനനുസരിച്ച് കളിക്കാനും സാധിക്കുന്ന താരമാണ് ബട്‌ലര്‍ എന്ന് സ്റ്റോക്‌സ് വിലയിരുത്തുന്നു. എക്‌സിലൂടെയാണ് ബട്‌ലറുടെ പ്രതികരണം.

‘സത്യസന്ധമായി പറഞ്ഞാല്‍ പവല്‍ പുറത്തായതിന് ശേഷം ജോസ് ബട്‌ലര്‍ ആ മത്സരം ഫിനിഷ് ചെയ്തില്ലായിരുന്നുവെങ്കില്‍ എനിക്ക് അത് വലിയൊരു അത്ഭുതമായേനെ. കാരണം അത്ര മികച്ച താരമാണ് ജോസ് ബട്‌ലര്‍. മത്സര സാഹചര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാനുള്ള അപാരമായ കഴിവ് ബട്‌ലര്‍ക്ക് ഉണ്ട്. മറ്റു വൈകാരിക തലങ്ങളിലേക്ക് പോവാതെ ടീമിനെ വിജയത്തില്‍ എത്തിക്കാനും അവന് സാധിക്കുന്നു’ സ്റ്റോക്‌സ് കുറിച്ചു.

മത്സരത്തില്‍ 60 പന്തുകള്‍ നേരിട്ട ജോസ് ബട്‌ലര്‍ പുറത്താകാതെ 107 റണ്‍സാണ് നേടിയത്. ഐപിഎല്ലിലെ ഈ സീസണില്‍ ബട്‌ലറുടെ രണ്ടാം സെഞ്ച്വറിയാണ് ഇത്. ആര്‍സിബിയ്‌ക്കെതിരെയായിരുന്നു ബട്‌ലര്‍ ആദ്യ സെഞ്ച്വറി നേടിയത്. അന്നും പുറത്താകാതെ നിന്ന ബട്‌ലര്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു.

You Might Also Like