ഒടുവില്‍ രാജ്യത്ത് ക്രിക്കറ്റ് കളികള്‍ തിരിച്ചുവരുന്നു, നിര്‍ണ്ണായക നീക്കവുമായി ബിസിസിഐ

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. സെപ്റ്റംബര്‍ 21ന് തുടങ്ങുന്ന വനിതാ ഏകദിന ലീഗോടെയാണ് ആഭ്യന്തര മത്സരങ്ങള്‍ തിരിച്ചെത്തുക. കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് നൂറ്റാണ്ട് പഴക്കമുളള ഇന്ത്യയുടെ അഭ്യന്തര ക്രിക്കറ്റ് സീസണ്‍ ഇതാദ്യമായി നിന്ന് പോയത്.

2021-22 സീസണില്‍ 2,127 മത്സരങ്ങളായിരിക്കും അരങ്ങേറുക. വിവിധ വയസുകളിലുള്ള പരുഷ, വനിതാ ഗ്രൂപ്പുകളുടെ മത്സരങ്ങളാണ് നടക്കുക.

സയ്ദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റ് ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 12 വരെയാണ് നടക്കുക. രഞ്ജി ട്രോഫിയാകട്ടെ നവംബര്‍ 16 മുതല്‍ ഫെബ്രുവരി 19 വരെ മൂന്ന് മാസത്തോളം നീണ്ടുനില്‍ക്കു. വിജയ് ഹസാരേ ട്രോഫി ഏകദിന ടൂര്‍ണമെന്റ് ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 26 വരേയും നടക്കും. രാജ്യത്തെ കൊവിഡ് വ്യാപനം കാരണം 87 വര്‍ഷത്തിനിടെ ആദ്യമായികഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ നടന്നിരുന്നില്ല.

വിജയ് ഹസാരേയില്‍ മുംബൈയും മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടുമാണ് നിലവിലെ ചാമ്പ്യന്‍മാര്‍. കൊവിഡ് പശ്ചാത്തലത്തില്‍ താരങ്ങളുടെയും സ്റ്റാഫിന്റെയും ടൂര്‍ണമെന്റുകളുടെ ഭാഗമായ മറ്റുള്ളവരുടേയും സുരക്ഷ ഉറപ്പുവരുത്തി മത്സരങ്ങള്‍ സംഘടിപ്പിക്കാനാകും എന്ന പ്രതീക്ഷയിലാണ് ബിസിസിഐ.

അതെസമയം അഭ്യന്തര ക്രിക്കറ്റില്‍ കളിയ്ക്കുന്ന താരങ്ങളുടെ പ്രതിഫലവും കുത്തനെ ഉയര്‍ത്താന്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ ലഭിക്കുന്ന മാച്ച് ഫീസായ 35000 രൂപയ 60000 ആയി ഉയര്‍ത്താനാണ് ഗാംഗുലിയുടെ നേതൃത്വത്തിലുളള ബിസിസിഐ പ്രതിനിധികള്‍ ആലോചിക്കുന്നത്. മത്സര പരിചയം അടിസ്ഥാനമാക്കിയാകും താരങ്ങളുടെ പ്രതിഫലം നിശ്ചയിക്കുക.

You Might Also Like