പന്തും പൂജാരയൊന്നുമല്ല, കളിയിലെ താരം സര്‍പ്രൈസ്

സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ മത്സരം ജയിക്കാനായില്ലെന്നും ഓസീസ് ക്യാമ്പിന് ആശ്വാസമായി മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്താണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇരു ഇന്നിംഗ്‌സിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചതാണ് സ്മിത്തിനെ തേടി കളിയിലെ താരം എന്ന റെ്‌ക്കോര്‍ഡ് എത്തിയത്.

മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ സ്മിത്ത് നേടിയ സെഞ്ച്വറിയുടെ കരുത്തിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോറിലെത്തിയത്. 226 പന്തുകള്‍ നേരിട്ട് 16 ബൗണ്ടറികളുടെ സഹായത്തോടെയാണ് സ്മിത്ത് 131 റണ്‍സ് എടുത്തത്. കരിയറിലെ 27ാം സെഞ്ച്വറിയാണ് ഇതോടെ പൂര്‍ത്തിയാക്കിയത്.

രണ്ടാം ഇന്നിംഗ്‌സിലും സ്മിത്ത് മികച്ച പ്രകടനം ആവര്‍ത്തിച്ചു. 81 റണ്‍സാണ് സ്മിത്ത് രണ്ടാം ഇന്നിംഗ്‌സില്‍ നേടിയത്. ഇതോടെയാണ് 407 റണ്‍സ് വിജയലക്ഷം മുന്‍ നിര്‍ത്തി ഇന്ത്യ ബാറ്റിംഗിനിറങ്ങിയത്.

മത്സരത്തിന്റെ അവസാന ദിവസം സ്റ്റീവ് സ്മിത്തിന്റെ ചതി ക്യാമറ ഒപ്പിയെടുത്തത് അദ്ദേഹത്തിന് നാണക്കേടായി. അവസാന ദിവസത്തെ ആദ്യ സെഷനില്‍ ഡ്രിങ്ക്സിനിടെ കളി പുനരാരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സ്റ്റീവ് സ്മിത്ത് ഈ ചതി ചെയ്യുന്നത്. ഫീല്‍ഡിനായി പുറപ്പെടുന്നതിന് മുമ്പായി അദ്ദേഹം ബാറ്റ്സ്മാന്റെ ഗാര്‍ഡ് മാര്‍ക്ക് മായ്ക്കുകയായിരുന്നു. ഇത് ഏറെ വിമര്‍ശനത്തിന് കാരണമാകുകുയും ചെയ്തിരുന്നു.

മത്സരം സമനിലയിലാണ് അവസാനിച്ചത്. ഓസീസിന്റെ ബൗളിംഗ് ആക്രമണം പ്രതിരോധിച്ചാണ് ടീം സമനില പിടിച്ചെടുത്തത്.

You Might Also Like