ഏഷ്യ കണ്ട ഏറ്റവും മികച്ച മധ്യനിര ബാറ്റര്‍ ആ പാക് താരം, തുറന്ന് പറഞ്ഞ് സെവാഗ്

പാകിസ്താന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാമുല്‍ ഹഖിനെ പ്രശംസ കൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വീരേന്ദര്‍ സെവാഗ്. താന്‍കണ്ട ഏഷ്യയിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റര്‍ ഇന്‍സമാമാണെന്നാണ് സെവാഗ് വിലയിരുത്തുന്നത്. ഇന്‍സമാം നിര്‍ഭയനായ ക്രിക്കറ്റര്‍ ആയിരുന്നെന്നും സെവാഗ് പറയുന്നു.

ഗൗരവ് കപൂറുമായുള്ള ‘ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ്’ എന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സെവാഗ്.

‘എല്ലാവരും സചിന്‍ ടെണ്ടുല്‍ക്കറെക്കുറിച്ചാണ് സംസാരിക്കുന്നത്, എന്നാല്‍ ഇന്‍സമാമുല്‍ ഹഖ് ഏഷ്യയിലെ ഏറ്റവും വലിയ മധ്യനിര ബാറ്റ്‌സ്മാനാണ്, സചിന്‍ ബാറ്റ്‌സ്മാന്‍മാരുടെ ലീഗിന് മുകളിലായിരുന്നു. അതിനാല്‍ അവനെ കണക്കാക്കുന്നില്ല. എന്നാല്‍ ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റ്സ്മാന്റെ കാര്യം വരുമ്പോള്‍, അവനെക്കാള്‍ മികച്ച ഒരാളെ ഞാന്‍ കണ്ടിട്ടില്ല (ഇന്‍സി)’ സെവാഗ് പറഞ്ഞു.

ചേസിങ് ഘട്ടത്തില്‍ ഇന്‍സി വളരെ നിര്‍ഭയനായിരുന്നുവെന്നും സെവാഗ് ഓര്‍മ്മിപ്പിച്ചു.

‘ആ കാലഘട്ടത്തില്‍ – 2003-04 – ഒരു ഓവറില്‍ 8 സ്‌കോര്‍ ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കാറുണ്ടായിരുന്നു. അദ്ദേഹം പറയും, ‘വിഷമിക്കേണ്ട. ഞങ്ങള്‍ എളുപ്പത്തില്‍ സ്‌കോര്‍ ചെയ്യും. 10 ഓവറില്‍ 80 റണ്‍സ് ആവശ്യമാണ്, മറ്റേതെങ്കിലും കളിക്കാരാണെങ്കില്‍ പരിഭ്രാന്തരാകുമായിരുന്നു, പക്ഷേ അദ്ദേഹം എപ്പോഴും ആത്മവിശ്വാസത്തിലായിരുന്നു, ”സെവാഗ് പറഞ്ഞു

You Might Also Like