ശ്രേയസിനെ ഉടന്‍ അറസ്റ്റ് ചെയ്യു, പകരം സഞ്ജു ബാബയെ കൊണ്ട് വരൂ, മുറവിളി ഉയരുന്നു

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യ തോറ്റതോടെ ടീം മാറ്റത്തിനായി മുറവിളിയാണ് സോഷ്യല്‍ മിഡിയയില്‍ നടക്കുന്നത്. വിരാട് കോഹ്ലിയ്ക്ക് പകരം ടീമിലെത്തിയ ശ്രേയസ് അയ്യരെ ലക്ഷ്യമിട്ടാണ് വിമര്‍ശനം മുഴുവനും. ശ്രേയസ് അയ്യര്‍ കഴിഞ്ഞ രണ്ട് മത്സരത്തിലും ബാറ്റിംഗില്‍ പരാജയപ്പെട്ടിരുന്നു.

ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ താരം രണ്ടാം മത്സരത്തില്‍ 11 പന്ത് നേരിട്ട് 10 റണ്‍സ് നേടി പുറത്താകുകയായിരുന്നു. പേസ് ബൗളര്‍ അല്‍സാരി ജോസഫിന് വിക്കറ്റ് നല്‍കിയാണ് ശ്രേയസ് ക്രീസ് വിട്ടത്. പേസ് ബൗളിംഗിനെതിരെ ശ്രേയസ് അയ്യരുടെ ഒരുപാട് പോരായമികള്‍ ഇതിനോടകം തന്നെ ക്രിക്കറ്റ് ലോകത്ത് സജീവ ചര്‍ച്ചയാണ്.

ഇപ്പോഴിതാ ശ്രേയസ് അയ്യരെ ടി20 ടീമില്‍ നിന്ന് മാറ്റനിര്‍ത്തി പകരം സഞ്ജു സാംസണ് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തത് അയ്യരിനെ അറസ്റ്റ് ചെയ്യുണമെന്നായിരുന്നു.

കഴിഞ്ഞ ദിവസം മുന്‍ താരങ്ങളായ ശ്രീകാന്തും, വെങ്കിടേഷ് പ്രസാദുമായിരുന്നു ശ്രേയസ് അയ്യരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അയ്യര്‍ ടി20യ്ക്ക് അനുയോജ്യനായ കളിക്കാരനല്ലെന്നും അദ്ദേഹത്തിന് പകരം ഹൂഡയേയോ സഞ്ജു സാംസണേയോ പരിഗണിക്കണമെന്നാണ് മുന്‍ താരങ്ങള്‍ ആവശ്യപ്പെടുന്നത്.

അതിനിടെ ശ്രേയസിനെ പിന്തുണച്ച് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാബ കരീം രംഗത്തെത്തിയിരുന്നു. എതായാലും അടുത്ത മത്സരത്തില്‍ കൂടി ശ്രേയസ് ഫോം ഔട്ട് ആയാല്‍ ടീമില്‍ നിന്ന് പുറത്താകാനുളള സാധ്യതയാണ് ഏറുന്നത്.

You Might Also Like