കൂടുതല്‍ പരുങ്ങലിലായി ഇംഗ്ലണ്ട്, സൂപ്പര്‍ താരങ്ങള്‍ പലരും പുറത്ത്

ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരങ്ങളായ ജോ റൂട്ട്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരെ ഒഴിവാക്കിയാണ് 14 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. കൈമുട്ടിനേറ്റ പരിക്കു കാരണമാണ് ആര്‍ച്ചറെ ഒഴിവാക്കിയതെങ്കില്‍ ടീം തുടര്‍ന്നു പോരുന്ന റൊട്ടേഷന്‍ പോളിസി കാരണമാണ് റൂട്ട് പുറത്തായത്.
ഇയാന്‍ മോര്‍ഗനാണ് ടീമിന്റെ നായകന്‍. ഡേവിഡ് മലാന് ടീമില്‍ ഇടം ലഭിച്ചിട്ടില്ല. എന്നാല്‍ മൂന്നു ബാക്കപ്പ് താരങ്ങളില്‍ ഒരാളായി അദ്ദേഹം ടീമിനൊപ്പമുണ്ടാവും. ജെയ്ക്ക് ബോള്‍, ക്രിസ് ജോര്‍ഡന്‍ എന്നിവരാണ് മറ്റു ബാക്കപ്പ് താരങ്ങള്‍.
മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്. ഈ മാസം 23നാണ് ആദ്യ ഏകദിനം. രണ്ടും മൂന്നും ഏകദിനങ്ങള്‍ 26, 28 തിയതികളില്‍ നടക്കും. എല്ലാ മല്‍സരങ്ങളും പൂനെയിലാണ്. പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ദിവസങ്ങള്‍ക്ക് മുന്നേ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യന്‍ ടീം: വിരാട് കോഹ് ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ താക്കൂര്‍.
ഇംഗ്ലണ്ട് ടീം: ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്‌സ്റ്റോണ്‍, മോയിന്‍ അലി, ജാസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, സാം ബില്ലിംഗ്‌സ്, ജോസ് ബട്‌ലര്‍, മാറ്റ് പാര്‍ക്കിന്‍സണ്‍, ആദില്‍ റഷീദ്, റീസ്സ് ടോപ്പ്‌ലെ, ടോം കറെന്‍, സാം കറെന്‍, മാര്‍ക്ക് വുഡ്.