ഞെട്ടിപ്പിച്ച് മിശ്ര, 39ാം വയസ്സില്‍ മുംബൈയുടെ തലയറുത്തു, മധുര പ്രതികാരം

ബാസില്‍ ജയിംസ്

വയസ് 39 ആയി, മിക്കവരും ടീമിന് ഭാരം ആകുന്ന പ്രായം. എന്നാല്‍ ഇവിടെ ടീമിന് വേണ്ടി ഒരു മാച്ച് വിന്നിംഗ് പെര്‍ഫോമന്‍സ് ആണ് ഈ വെറ്റെറന്‍ സ്പിന്നര്‍ പുറത്തെടുക്കുന്നത്. ഐപിഎല്ലിലെ തന്നെ ഏറ്റവും ശക്തമായ ബാറ്റിംഗ് നിരയുടെ തലയറുത്തതും നടുവൊടിച്ചതും ഈ ഡല്‍ഹിക്കാരന്‍ ലെഗ്ഗിയാണ്.

ഡല്‍ഹി ബൗളിംഗ് നിരയെ തകര്‍ത്തെറിഞ്ഞു മുന്നേറിയ രോഹിത്തിനെയും മുംബൈയുടെ എക്‌സ് ഫാക്ടര്‍ പ്ലയെര്‍ ഹര്ദിക്കിനെയും ഓരോവറില്‍ മടക്കി കളിയുടെ കടിഞ്ഞാണ്‍ ഡല്‍ഹിയുടെ കരങ്ങളിലെത്തിച്ചു.

പ്രതിസന്ധി ഘട്ടങ്ങളില്‍ കാവല്‍ മാലാഖയെ പോലെ മുംബൈയെ സംരക്ഷിക്കുന്ന അവരുടെ സ്വന്തം പൊള്ളാര്‍ഡിനെ ഔട്ട്‌സ്മാര്‍ട്ട് ചെയ്തുകൊണ്ടു വന്ന ഒരു ഗൂഗ്ലി കൊട്ടിയടച്ചത് മുംബൈയുടെ പ്രതീക്ഷകളെയാണ്. പിന്നീട് തന്റെ അവസാനഓവറില്‍ ഡല്‍ഹിക്ക് മുന്നില്‍ നിന്നിരുന്ന അവസാനപ്രതിബന്ധം ഇഷാന്‍ കിഷനെയും മടക്കി ഒരു അവിസ്മരണീയ സ്‌പെല്ല് അവസാനിപ്പിക്കുകയാണ് മിശ്രാ ജി.

ഇനിയും ഒരുപാട് അങ്കങ്ങള്‍ക്കുള്ള ബാല്യം തനിക്കുണ്ടെന്ന് മിശ്ര ലോകത്തോട് വിളിച്ചു പറയുന്നത് ചെപ്പോക്കിന്റെ മണ്ണില്‍, ഹോം ടൌണ്‍ ബോയ് അശ്വിനെ സാക്ഷി നിര്‍ത്തി മുംബൈയുടെ മാറ് പിളര്‍ന്നുകൊണ്ടാണ്.
ടേക്ക് എ ബൗ

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like