ആ പയ്യന്‍ ക്യാപ്റ്റനായതിന്റെ ചൊരുക്കാണവര്‍ തീര്‍ക്കുന്നത്, അവനൊരു പോരാളി തന്നെ

ഹൈദറലി സുല്‍ത്താന്‍

പേര് സഞ്ജു സാംസണ്‍. അയാള്‍ ശരിക്കും ഒരു പോരാളിയാണ്.. ശരിയാണ് ക്യാപ്ടന്‍സിയുടെ എക്‌സ്പീരിയന്‍സ് ഇല്ലായിമ ചിലപ്പോള്‍ പ്രകടമാകാറുണ്ട്. പിന്നെ ഒരു ഇന്റര്‍നാഷണല്‍ കളിക്കാരന്‍ അല്ലാത്തോണ്ട് അയാളെ ടീമില്‍ തന്നെ പലര്‍ക്കും ക്യാപ്റ്റന്‍ ആയി അംഗീകരിക്കാന്‍ മടിയുണ്ടോ എന്ന തോന്നലും അയാള്‍ക്കുണ്ടാവണം.

അതുകൊണ്ടാവണം ബൗളേഴ്സിനെ ഉപദേശിക്കാന്‍ പലപ്പോഴും അയാള്‍ മടിക്കുന്നത്.. പ്ലയേഴ്സിനെ പിണക്കണ്ട അവര്‍ അവരുടെ ഫ്രീഡത്തില്‍ കളിച്ചോട്ടെ എന്ന ചിന്തയും കാണും. എന്നിട്ടും ഇന്ത്യന്‍ ടീമില്‍ പോലും ഇല്ലാത്ത ഒരു കൂട്ടം കളിക്കാരെ വെച്ചു അയാള്‍ രാജസ്ഥാനെ പ്രതീക്ഷകള്‍ നല്‍കുന്ന സ്ഥിതിയില്‍ കൊണ്ടെത്തിച്ചിരിക്കുന്നു..

മലയാളികളിലെ ചിലരുടെ കളിയാക്കലുകള്‍ അയാള്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥിരം കാണുന്നുണ്ടാകും.. ഒരു ഇന്റര്‍നാഷണല്‍ പ്ലയെര്‍ അല്ലാത്തതു കൊണ്ടു ക്യാപ്റ്റന്‍ ആകാന്‍ യോഗ്യനല്ല എന്ന തരത്തില്‍ ഉള്ള ടീമില്‍ ഉള്ളവരുടെയും പുറത്തുള്ളവരുടെയും നോട്ടവും പല വമ്പന്മാരുടെ വാര്‍ത്തമാനങ്ങളും അയാള്‍ ശ്രദ്ധിക്കുന്നണ്ടാകണം..

ഇത്തരം അവഗണനഗളോടൊക്കെ പോരാടി തന്റെ റോള്‍ ഐപിഎല്‍ പ്‌ളേറ്റ്‌ഫോംമില്‍ അയാള്‍ ഭംഗി ആയി ചെയ്യുന്നുണ്ടെങ്കില്‍ അയാള്‍ ഒരു പോരാളി തന്നെ..

കടപ്പാട്: ക്രിക്കറ്റ് വൈബ്‌സ് 365

You Might Also Like