നിർണായകപെനാൽറ്റിയാണെങ്കിൽ മെസിക്ക് നൽകില്ല, എല്ലാം താനെടുക്കുമെന്ന് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്.

എസി മിലാൻ ഈ സീസണിൽ മികച്ച പ്രകടനമാണ് ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനു പ്രധാന കാരണം പരിശീലകൻ സ്‌റ്റെഫാനോ പയോളിയുടെ തന്ത്രങ്ങൾക്കൊപ്പം 39കാരനായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ പ്രകടനമാണ്. നിലവിൽ പരിക്കു മൂലം പുറത്തിരിക്കുകയാണെങ്കിലും അതിനു മുൻപ് വരെ പത്തു ഗോളുകളുമായി ടോപ് സ്കോറർ എന്നത് സ്ലാട്ടന്റെ പ്രകടനമികവിനെ കാണിക്കുന്നതാണ്.

നിലവിൽ പുറത്തിരിക്കുന്ന സ്ലാട്ടൻ യുവേഫക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ സ്വപ്ന ഇലവനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. സ്വപ്ന ഇലവനിലെ ഭാഗമായ സൂപ്പർതാരം ലയണൽ മെസിയെക്കുറിച്ചായിരുന്നു ഒരു ചോദ്യം. സ്ലാട്ടനും ലയണൽ മെസിയും ഒരു നിർണായക ഘട്ടത്തിൽ പെനാൽറ്റി ലഭിച്ചാൽ ആരായിരിക്കും അതെടുക്കുകയെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഇബ്രാഹിമോവിച്ച്.

“ഞാനാണ് പെനാൽറ്റിയെടുക്കുക. നൂറു ശതമാനം. ഞാനാണ് ക്യാപ്റ്റൻ(ഡ്രീം ഇലവൻ) അതുകൊണ്ടു തന്നെ ആരു പെനാൽറ്റി എടുക്കണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്. ഞാൻ ആദ്യത്തെ മൂന്നെണ്ണം എടുക്കും ഒരെണ്ണം അദ്ദേഹത്തിനു നൽകും. വീണ്ടും ഞാൻ മൂന്നെണ്ണം ഞാനെടുക്കും ഒരെണ്ണം അദ്ദേഹത്തിനായി മാറ്റിവെക്കും. “

നിലവിലെ സീരി എയിലെ സ്ലാട്ടന്റെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം മനസുതുറന്നു: “എനിക്ക് 39 ആയി. ഇത്രയും കാലം ഞാൻ ചെയ്തത് വെച്ചു നോക്കുമ്പോൾ എനിക്കിനി കളിക്കേണ്ട കാര്യമൊന്നുമില്ല. എന്നാൽ ഞാനിപ്പോൾ ചെയ്യുന്ന കാര്യത്തിൽ അത്യുത്സാഹമാണ് എനിക്കുള്ളത്. എനിക്കിപ്പോഴും തൃപ്തിയടഞ്ഞിട്ടില്ല. എനിക്കിനിയും കൂടുതൽ ആവശ്യമുണ്ട്. എന്റെ വയസുള്ള താരങ്ങളിലൊന്നും ഇപ്പോഴത്തെ എന്റെ പ്രകടനമികവ് കണ്ടിട്ടില്ല. മുപ്പതിന് ശേഷം ഒരു താരം താഴേക്ക് പോവുകയും കളി നിർത്തുകയുമാണ് ചെയ്യാറുള്ളത്. എന്നാൽ 30നു ശേഷമാണ് ഞാൻ കൂടുതൽ മികച്ചതായി കാണപ്പെട്ടത്.

You Might Also Like