യുവന്റസിനെ പുറത്താക്കിയത് ബ്രസീലിയൻ താരത്തിന്റെ ടാക്കിൾ, വീഡിയോ കാണാം

Image 3
Champions LeagueFeaturedFootball

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ രണ്ടാം പാദ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവിയറിഞ്ഞെങ്കിലും എവേ ഗോളിന്റെ പിൻബലത്തിൽ ലിയോൺ യുവന്റസിനെ അട്ടിമറിച്ച് ക്വാർട്ടർ ഫൈനലിലെത്തിയിരിക്കുകയാണ്. എന്നാൽ യുവന്റസിനു ലഭിച്ച മികച്ച ഒരവസരം തടയാൻ സാധിച്ച ലിയോണിന്റെ ബ്രസീലിയൻ പ്രതിരോധതാരമായ മാഴ്‌സെലോയുടെ ടാക്കിൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിനു ജയിച്ച ലിയോണിന് രണ്ടാം പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവിയറിയേണ്ടി വന്നെങ്കിലും നിർണായകമായ മെംഫിസ് ഡീപേയുടെ പെനാൽറ്റിയാണ് ലിയോണിന് രക്ഷയായത്. ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനെ തകർത്ത മാഞ്ചസ്റ്റർ സിറ്റിയാണ് ലിയോണിന്റെ എതിരാളികൾ.

https://twitter.com/MG_theory/status/1291849504577204225?s=19

യുവന്റസിനു ക്വാർട്ടർ ഫൈനലിലെത്താൻ കഴിഞ്ഞേക്കാവുന്ന മികച്ച ഒരവസരമാണ് മാഴ്‌സെലോ തന്റെ ടാക്കിളിലൂടെ നഷ്ടപ്പെടുത്തിയത്. ജുവെന്റസ് താരമായ ബെർണാഡെസ്കിയുടെ മികച്ചൊരു മുന്നേറ്റം ഗോൾകീപ്പറെ വെട്ടിയൊഴിഞ്ഞു തുറന്ന ഗോൾവലക്കു തൊട്ടുമുമ്പിൽ വെച്ചാണ് മാഴ്‌സെലോയുടെ ടാക്കിൾ ഗോളവസരത്തെ ഇല്ലാത്തതാക്കിയത്.

റൊണാൾഡോയുടെ ഇരട്ട ഗോളുകളോടെയുള്ള ഒറ്റയാൾ പ്രകടനവും യുവന്റസിനെ രക്ഷിക്കാനായില്ല. എന്നാൽ ബെർണാഡെസ്കിയുടെ ഗോളെന്നുറപ്പിച്ച മുന്നേറ്റത്തിനെയാണ് മാഴ്‌സെലോയുടെ ടാക്കിൾ ലിയോണിന്റെ വിജയത്തിന്റെ രക്ഷാപ്രവർത്തനമായത്. ചാമ്പ്യൻസ്‌ലീഗിലെ തന്നെ മികച്ച രക്ഷാപ്രവർത്തനമായേക്കുന്ന ടാക്കിൾ ആയി മാറിയിരിക്കുകയാണ് മാഴ്‌സെലോയുടേത്.