മധ്യനിര ഭരിക്കാന്‍ അവനെത്തി, ബ്ലാസ്‌റ്റേഴ്‌സിന് സന്തോഷ വാര്‍ത്ത

ബ്ലാസ്‌റ്റേഴ്‌സിന്റെ സ്പാനിഷ് സൂപ്പര്‍ താരം വിസന്റെ ഗോമസ് ഗോവയിലെത്തി. കഴിഞ്ഞ ദിവസമാണ് സൂപ്പര്‍ താരം ഗോവയില്‍ വിമാനം ഇറങ്ങിയത്. ഇനി 10 ദിവസം ഗോമസ് ക്വാറന്‍ഡീനിലായിരിക്കും. അതിന് ശേഷമാകും ബ്ലാസ്‌റ്റേഴ്‌സ് പരിശീലക ക്യാമ്പില്‍ ഗോമസ് എത്തുക.

മൂന്ന് വര്‍ഷത്തേക്കാണ് ഗോമസുമായി ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഐഎസ്എല്ലിലെ തന്നെ ഏറ്റവും മികച്ച സൈനിംഗുകളില്‍ ഒന്നാമായാണ് ഗോമസിന്റെ വരവിനെ ഫുട്‌ബോള്‍ ലോകം വിലയിരുത്തുക.

നിലവില്‍ കിബുവിന്റെ നേതൃത്വത്തിലുളള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലക സംഘം ഇതിനോടകം ഗോവയില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്ലാസ്‌റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടറും ഗോവയില്‍ ലാന്‍ഡ് ചെയ്തിരുന്നു. ഇവരെല്ലാം നിലവില്‍ ക്വാറന്‍ഡീനിലാണ്.

അതെസമയം ബ്ലാസ്‌റ്റേഴ്‌സിന്റെ വിദേശ സൈനിംഗ് പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഏഷ്യന്‍ ക്വാേട്ടയിലേക്ക് ഓസ്ട്രേലിയ സെന്റര്‍ ബാക്ക് ജോര്‍ദന്‍ എല്‍സിയേയും സ്ലൊവേനിയന്‍ സ്ട്രൈക്കര്‍ ലൂക മാസെന്‍ എന്നിവരുമായാണ് ബ്ലാസ്റ്റേഴ്സ് കരാര്‍ ഒപ്പിട്ടു എന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാവുമെന്ന് ബ്ലാസ്റ്റേഴ്സുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

വിസന്റെ ഗോമസ്, ഫക്കുണ്ടോ പെരേ, കോസ്റ്റ നമോയിനിസു, ഗാരി ഹൂപ്പര്‍ എന്നിവരാണ് മറ്റ് വിദേശ താരങ്ങള്‍. കഴിഞ്ഞ സീസണില്‍ കളിച്ച സെര്‍ജിയോ സിഡോചയേയും ബ്ലാസ്റ്റേഴ്സ് സ്വന്തം നിരയില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

You Might Also Like