റയൽ സൂപ്പർതാരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ്, രണ്ടുതാരങ്ങളെ ലക്ഷ്യമിട്ട് ഒലെ

മാഞ്ചസ്റ്റർ യുണൈറ്റഡിനു കുറച്ചു കാലങ്ങളായി തലവേദന സൃഷ്ടിക്കുന്ന പ്രശ്നമാണ്  ശക്തമായ പ്രതിരോധത്തിന്റെ കുറവ്. ഈ സീസണിലും അത്  മാഞ്ചസ്റ്റർ യുണൈറ്റഡിനെ വലിയ രീതിയിൽ പ്രതികൂലമായി ബാധിക്കുന്നുണ്ട്. റെക്കോർഡ് തുകയായ  90മില്യൺ യൂറോക്ക് സ്വന്തമാക്കിയ ഹാരി മഗ്വയറും മോശം പ്രകടനം  തുടരുന്നതും യുണൈറ്റഡിനെ വലക്കുന്നുണ്ട്.

ടോട്ടനവുമായി ആറു ഗോളിന്റെ ദയനീയ തോൽവി രുചിച്ചതും  യുണൈറ്റഡിനെ  മാറ്റി ചിന്തിപ്പിക്കുന്നുണ്ട്. പ്രതിരോധം ശക്തമാക്കാൻ പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആർബി ലൈപ്സിഗിന്റെ  സൂപ്പർപ്രതിരോധതാരത്തെ യുണൈറ്റഡ് മുൻപുതന്നെ നോട്ടമിട്ടിരുന്നെങ്കിലും ഒപ്പം റയൽ മാഡ്രിഡിന്റെ റാഫേൽ വരാനെയും സ്വന്തമാക്കാനുള്ള ശ്രമമാണ്  യുണൈറ്റഡ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

വരാനു വേണ്ടി  2016ൽ ജോസെ മൗറീഞ്ഞോയുടെ കാലത്തു തന്നെ യുണൈറ്റഡ് ശ്രമമരംഭിച്ചിരുന്നുവെങ്കിലും താരം സ്പെയിനിൽ  തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഡെയിലി സ്റ്റാറിന്റെ റിപ്പോർട്ടുകൾ പ്രകാരം ഒലെ ഗണ്ണാർ സോൽക്ഷേർ ഉപമെക്കാനൊക്കൊപ്പം താരത്തിനെയും  യുണിറ്റെഡിലെത്തിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

അടുത്ത സീസണിലേക്കാണ് ഇരുവർക്കുമായി യുണൈറ്റഡ് ശ്രമിക്കുന്നത്. എന്നാൽ യുണൈറ്റഡ് 2021-22 സീസണിലേക്ക് ചാമ്പ്യൻസ് ലീഗിനായി യോഗ്യത നേടിയാലേ ഇരുതാരങ്ങളും യുണൈറ്റഡിലേക്ക് വരുകയുള്ളുവെന്ന് താരങ്ങളുടെ ഏജന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഉപമേക്കാനൊക്ക് 2021 ജൂണിൽ നിലവിലെ വരുന്ന38 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് ലൈപ്സിഗ് നിശ്ചയിച്ചിട്ടുണ്ട്. വരാനു 2021 വരെ റയലിലും കരാറുണ്ട്. എന്നാൽ കരാർ പുതുക്കാൻ റയലിന്റെ ഭാഗത്തുനിന്നും നീക്കങ്ങളൊന്നുമില്ലാത്തതിനാൽ താരം ക്ലബ്ബ് വിടുമെന്ന് തന്നെയാണ് യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്.

You Might Also Like