യുണൈറ്റഡിലെ പകരംവെക്കാനില്ലാത്ത രണ്ടുതാരങ്ങൾ , അവരെ വിശ്രമത്തിന് വിടരുതെന്നു യുണൈറ്റഡ് ഇതിഹാസം ഗാരി നെവിൽ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടു മികച്ച താരങ്ങൾക്ക് വിശ്രമം അനുവദിക്കരുതെന്ന അഭിപ്രായക്കാരനാണ് യുണൈറ്റഡ് ഇതിഹാസം ഗാരി നെവിലിനു. യുണൈറ്റഡിലേക്ക് ചേക്കേറിയതിനു ശേഷം യുണൈറ്റഡ് മധ്യനിരയിലെ അവിഭാജ്യഘടകമായി മാറിയ ബ്രൂണോ ഫെർണാണ്ടസിനേയും തുടക്കത്തിൽ ധാരാളം വിമർശനങ്ങൾ ഉയർന്നുവെങ്കിലും അടുത്തിടെ മികച്ച ഒരുപാട് പ്രകടനങ്ങളുമായി പ്രതിരോധനിരയിലെ പ്രധാനതാരമായി മാറിയ ഹാരി മഗ്വയറിനെയും വിശ്രമം നല്കരുതെന്നാണ് ഹാരി നെവിലിന്റെ പക്ഷം.

നാളെ വൈകുന്നേരം ലൈസസ്റ്റർ സിറ്റിയുമായി നടക്കാനിരിക്കുന്ന സുപ്രധാനമത്സരത്തിലെ ഒഴിവാക്കാനാവാത്ത താരങ്ങളാണ് ഇരുവരുമെന്നാണ് ഗാരി നെവിൽ ചൂണ്ടിക്കാണിക്കുന്നത്. ഇനിയൊരു തോൽവി യുണൈറ്റഡിനെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയാവുമെന്നും നെവിൽ മുന്നറിപ്പ് നൽകുന്നു. സ്കൈ സ്പോർട്സ് പോഡ്കാസ്റ്റിനു വേണ്ടി സംസാരിക്കുന്ന വേളയിലാണ് നെവിൽ ഇക്കാര്യങ്ങൾ സംസാരിച്ചത്.

“എനിക്ക് തോന്നുന്നത് അവർ ഇരുവരും പകരം വെക്കാനില്ലാത്ത താരങ്ങളാണെന്നാണ്. ഫെർണാണ്ടസ് പകരം വെക്കാനില്ലാത്ത താരമാണ്. അവനില്ലാതെ യുണൈറ്റഡ് എവിടെയുമെത്തില്ല. ഒരു ജിഗ്സോയിലെ പ്രധാനപ്പെട്ട കഷ്ണമാണ് അവനെന്നു പറയാം. അവനും ഫെർണാണ്ടസിനും അവർക്ക് വിശ്രമം നൽകാൻ കഴിയുമോയെന്നു എനിക്കറിയില്ല. നിർഭാഗ്യവശാൽ ഈ സമയത്തു ഒരു തോൽവി അത് ഒലെക്ക് മികച്ച ഫലമാകില്ല.” നെവിൽ അഭിപ്രായപ്പെട്ടു.

പ്രതിരോധത്തിൽ മഗ്വയറിന്റെ പ്രാധാന്യത്തേക്കുറിച്ചും നെവിൽ വാചാലനായി. മഗ്വയറിന്റെ അഭാവം കളിക്കളത്തിൽ അവർ മിസ് ചെയ്യുമെന്നും നെവിൽ അഭിപ്രായപ്പെട്ടു. എല്ലാവരും അവൻ ഈ ലീഗിലെ മികച്ച ഡിഫെൻഡരല്ലെന്ന അഭിപ്രായക്കാരാണെന്നും എന്നാൽ 80 മില്യണ് യുണൈറ്റെഡിലേക്ക്‌ വന്നതിനു ശേഷം മികച്ച പ്രകടനമാണ് നടത്തുന്നതെന്നും യുണൈറ്റഡ് പ്രതിരോധത്തിലെ ഹൃദയമാണ് മഗ്വയറെന്നും നെവിൽ ചൂണ്ടിക്കാണിച്ചു.

You Might Also Like