ഡേവിഡ് ഡെഹെയ യുണൈറ്റഡ് വിടുന്നു, പകരക്കാരനായി ലോറിസിനെ നോട്ടമിട്ട് യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആദ്യ ഇലവനിൽ സ്ഥാനം കുറഞ്ഞതോടെ ഈ സീസൺ അവസാനം ക്ലബ്ബ് വിടാനുള്ള നീക്കത്തിലാണ് സൂപ്പർ ഗോൾകീപ്പർ ഡേവിഡ് ഡിഹെയ. താരത്തിന്റെ യുണൈറ്റഡിലെ ഭാവി തുലാസിലായതോടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവിൽ യുണൈറ്റഡ് നേതൃത്വം. ഡീൻ ഹെൻഡേഴ്സണ് മത്സരമെന്ന നിലയിലാണ് പുതിയ ഗോൾകീപ്പറെ ഡിഹെയക്കു പകരക്കാരനായി പരിഗണിക്കുന്നത്.

പ്രീമിയർ ലീഗിലെ തന്നെ മറ്റൊരു വമ്പന്മാരായ ടോട്ടനം ഹോട്സ്പർ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനെയാണ് യുണൈറ്റഡ് ഡിഹെയക്ക് പകരക്കാരനായി പരിഗണിക്കുന്നത്. ഫ്രഞ്ച് മാധ്യമമായ എൽ എക്വിപെയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടോട്ടനത്തിൽ മുപ്പത്തിനാലുകാരനായ ഹ്യൂഗോ ലോറിസിൻ്റെ അവസ്ഥയും ഡേവിഡ് ഡെഹെയയിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലെന്നു തന്നെ പറയാം.

പകരക്കാരനായി താരത്തെ നോക്കിത്തുടങ്ങിയതോടെയാണ് താരം കബ്ബ് വിടാൻ തയ്യാറായിരിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബായ ലില്ലെയുടെ ഫ്രഞ്ച് ഗോൾകീപ്പർ മൈക്ക് മൈഗ്നാനെ ടോട്ടനം പകരക്കാരനായി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏഴു വർഷം ടോട്ടനത്തിനായി വല കാത്തതിന് ശേഷമാണ് ലോറിസ് പടിയിറങ്ങാനൊരുങ്ങുന്നത്.

ടോട്ടനത്തിനായി 363 മത്സരങ്ങളിൽ വല കാക്കാൻ ലോറിസിനു സാധിച്ചിട്ടുണ്ട്. അക്കാലയളവിൽ ഒരു ചാമ്പ്യൻസ്‌ലീഗ് ഫൈനലിൽ കളിച്ചുവെന്നല്ലാതെ ടോട്ടനത്തിനൊപ്പം ഒരു കിരീടവും നേടാനാവാത്തതിന്റെ നിരാശയും താരത്തിനുണ്ട്. ലോറിസിനു പകരക്കാരനായി യുണൈറ്റഡിന്റെ തന്നെ നിലവിലെ ഒന്നാം നമ്പർ ഗോൾകീപ്പറായ ഡീൻ ഹെൻഡേഴ്സണെയും ബേൺലി ഗോൾകീപ്പറായ നിക്ക് പോപ്പിനെയും ടോട്ടനം നോട്ടമിട്ടിട്ടുണ്ട്.

You Might Also Like