രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്ക്, ബ്ലാസ്റ്റേഴ്‌സിന് അടുത്ത തിരിച്ചടി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പില്‍ നിന്നും പുറത്ത് വരുന്നത് അത്ര ശുഭകരമായ വാര്‍ത്തയല്ല. സൂപ്പര്‍ താരങ്ങളായ ജസ്സല്‍ കാര്‍നെയ്‌റോ, അര്‍ജന്റൈന്‍ താരം ഫാക്കുന്‍ഡോ പെരേയ്ര എന്നിവര്‍ക്ക് പരിക്കേറ്റിരിക്കുന്നു എന്നതാണ് അത്.

ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വിക്കുന തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈസ്റ്റ് ബംഗാളിനെതിരായ മത്സര ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് കിബു ഇക്കാര്യം സൂചിപ്പിച്ചത്.

ജെസ്സലിനേയും ഫക്കുണ്ടോയേയും നിഷുകുമാറിനേയും എല്ലാ ഉള്‍പ്പെടുത്തിയായിരുന്നത്രെ കേരളം ഈസ്റ്റ് ബംഗാളിനെതിരെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്. എന്നാല്‍ ജെസലിനും ഫക്കുണ്ടോയ്ക്കുമെല്ലാം പരിക്കേറ്റത് ടീമിന്റെ പദ്ധതികള്‍ പാളിപ്പിച്ചെന്ന് കിബു സമ്മതിച്ചു.

ജെസലിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. പരിക്ക് മാറാന്‍ എത്ര സമയം വേണ്ടിവരും എന്ന കാര്യത്തില്‍ വ്യക്തതയില്ല.

നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി 10ാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ഈസ്റ്റ് ബംഗാളിനെതിരെ അവസാന സെക്കന്റില്‍ ഗോള്‍ വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ് വിലപ്പെട്ട രണ്ട് പോയന്റ് നഷ്ടപ്പെടുത്തുകയായിരുന്നു.

You Might Also Like