കൊളംമ്പിയന്‍ രാജ്യന്തര താരവുമായി ബ്ലാസ്റ്റേഴ്‌സ് അവസാന ഘട്ട ചര്‍ച്ചയില്‍

കൊളംബിയന്‍ താരത്തെ സ്വന്തമാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. 29 വയസ്സുകാരനായി സെന്‍ട്രല്‍ ബാക്ക് പെഡ്രോ ഫ്രാങ്കോയെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് നീക്കം നടത്തുന്നത്. ഫ്രാങ്കോയുമായി ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ കൊളംമ്പിയന്‍ ഒന്നാം ഡിവിഷന്‍ ക്ലബായ അമേരിക്ക ഡേ കാളിലാണ് താരം കളിക്കുന്നത്. കൊളംമ്പിയന്‍ രാജ്യന്തര ടീമിനായി അഞ്ച് മത്സങ്ങള്‍ കളിച്ചിട്ടുളള താരം കൂടിയാണ്. കൊളംമ്പിയന്‍ അണ്ടര്‍ 20 ടീമിനായി 14 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും താരം നേടിയിട്ടുണ്ട്.

നിലവില്‍ ഒരു സീസണില്‍ സാലറിയായി ഒരു കോടി 25 ലക്ഷം രൂപയാണ് പെഡ്രോ ആവശ്യപ്പെട്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ഇത് പരമാവധി കുറക്കാനുളള നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.

തുര്‍ക്കിയിലെ പ്രമുഖ ക്ലബ് ബെസിക്താസിനു വേണ്ടിയും അര്‍ജന്റീനിയന്‍ ക്ലബ് ആയ സാന്‍ ലോറെന്‍സോയ്ക്കു വേണ്ടിയും പെഡ്രോ ഫ്രാങ്കോ കളിച്ചിട്ടുണ്ട്. കൂടാതെ നിരവധി ലാറ്റിന്‍ അമേിക്കന്‍ ക്ലബുകളിലും ഈ യുവതാരം ബൂട്ടണിഞ്ഞിട്ടുണ്ട്. സെന്റര്‍ ബാക്കിന് പുറമെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആയും മികച്ച രീതിയില്‍ പന്ത് തട്ടുന്ന താരമാണ് ഫ്രാങ്കോ. ക്ലബ് ഫുട്‌ബോളില്‍ ഇരുന്നൂറിലേറെ മത്സരങ്ങളുടെ പരിചയ സമ്പത്തുളള ഈ താരത്തെ ബ്ലാസ്റ്റേഴ്‌സ സ്വന്തമാക്കിയാല്‍ അതൊരു മുതല്‍ കൂട്ടാകും.

അതെസമയം നിലവില്‍ രണ്ട് വിദേശ താരത്തെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി സ്വന്തമാക്കിയിട്ടുളളു. സ്പാനിഷ് താരം സെര്‍ജിയോ സിഡോചയും അര്‍ജന്റീനന്‍ താരം ഫക്കുണ്ടോ പെരേരയുമാണത്. ഇംഗ്ലീഷ് താരം ഗാരി കൂപ്പറുമായും സിംബാബ് വെ താരം കോസ്റ്റ നമോനിസുവുമായി ബ്ലാസ്‌റ്റേഴ്‌സ് കരാറില്‍ എത്തിയെ്‌നാണ് സൂചന.

You Might Also Like