ഇന്ത്യന്‍ ഫുട്‌ബോള്‍ രക്ഷപ്പെടണോ, ഇക്കാര്യം ചെയ്യൂ, കാഹിലിന്റെ ഉപദേശം
ഇന്ത്യന്‍ ഫുട്‌ബോള്‍ രക്ഷപ്പെടണമെങ്കില്‍ മത്സരങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ഓസ്‌ട്രേലിയയുടെ ഇതിഹാസതാരം ടിം കാഹില്‍. ഇന്ത്യയില്‍ മത്സരങ്ങള്‍ താരതമ്യേന കുറവാണെന്നും ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ മത്സരങ്ങള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ മത്സരങ്ങള്‍ ലഭ്യമാക്കണം, എപ്പോഴും കളിക്കുകയും മത്സരിക്കുകും വേണം, അങ്ങനെയെങ്കില്‍ മാത്രമെ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുമ്പോള്‍ സമ്മര്‍ദങ്ങള്‍ അതിജീവിക്കാനാകു’ കാഹില്‍ പറഞ്ഞു.
അതെസമയം ഫുട്‌ബോളില്‍ ഇന്ത്യ ശരിയായ ദിശയിലാണ് മുന്നേറുന്നതെന്ന് ടിം കാഹില്‍ നിരീക്ഷിക്കുന്നു. ഇന്ത്യയില്‍ ഫുട്‌ബോള്‍ രക്ഷപ്പെടാന്‍ നിരവധി പദ്ധതികളും ആസൂത്രങ്ങളും നടക്കുന്നുണ്ടെന്നും താരം വിലയിരുത്തുന്നു.
‘ഇന്ത്യയില്‍ കളിക്കുന്ന ഐ.എസ്.എല്‍ അടക്കമുള്ള ലീഗുകള്‍ വളരെ മികച്ചതാണ്. ഏഷ്യാ കപ്പ് നേടുക, ലോകകപ്പ് യോഗ്യത സ്വന്തമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള കൂട്ടായപ്രവര്‍ത്തനമാണ് നടക്കുന്നത്. ഒപ്പം വനിതാ ഫുട്‌ബോള്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്, ഇത് വ്യക്തമാക്കുന്നത് ഇന്ത്യന്‍ ഫുട്‌ബോള്‍ ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നാണ്’ കാഹില്‍ വ്യക്തമാക്കി.
ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാഹില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഐ.എസ്.എല്ലില്‍ ജംഷദ്പുര്‍ എഫ്.സിക്കായി കളിച്ചിട്ടുള്ള താരമാണ് കാഹില്‍.