ഫൈനലിന് ഞങ്ങൾ തയ്യാർ, ആത്മവിശ്വാസത്തോടെ പിഎസ്‌ജി പരിശീലകൻ

Image 3
Champions LeagueFeaturedFootball

ചാമ്പ്യൻസ്‌ലീഗ് ഫൈനലിന് തന്റെ ടീം തയ്യാറാണെന്നു പിഎസ്‌ജി പരിശീലകൻ തോമസ് ടൂക്കൽ ആത്മവിശ്വാസത്തോടെ അഭിപ്രായപ്പെട്ടു. മാർക്കോ വെറാറ്റിയും ഇദ്രിസെ ഗയെയും മത്സരത്തിന് സജ്ജമാണെന്നും എന്നാൽ ഇന്നത്തെ പരിശീലനത്തിന് ശേഷം മാത്രമേ യഥാർത്ഥ തീരുമാനമെടുക്കുകയുള്ളൂയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

” ഞങ്ങൾ തീർച്ചയായും എതിരാളികളെ ബഹുമാനിക്കുന്നു. എല്ലാ മേഖലയിലും എതിരാളികളെ കുറിച്ച് എന്റെ ടീമിന് അറിവു നൽകേണ്ടത് അനിവാര്യമായ കാര്യമാണ്. മത്സരം കഠിനമാവുമെന്നറിയാം. പക്ഷെ ഇതൊരു ഫൈനലാണ്. തീർച്ചയായും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ട്.”

“സമ്മർദ്ദമില്ലാതെയും ആത്മവിശ്വാസത്തോടെയും കളിക്കേണ്ടതുണ്ട്. തുടർച്ചയായി മികച്ച രീതിയിൽ മുന്നിട്ടു നിൽക്കുന്ന ടീമാണ് ബയേൺ. അവർ വലിയൊരു വെല്ലുവിളിയാണെന്നറിയാം. പക്ഷെ ഞങ്ങൾ ആത്മവിശ്വാസത്തിലാണ്. തീർച്ചയായും ഇതൊരു മികച്ച ഫൈനലായിരിക്കുമെന്നുറപ്പാണ് ” ടൂക്കൽ അഭിപ്രായപ്പെട്ടു.

“മാർക്കോ വെറാറ്റിയും ഗയെയും ഒരു പ്രശ്നവുമില്ലാതെ പരിശീലനം നടത്തുന്നുണ്ട്. തീർച്ചയായും അവർ കളിക്കാൻ സജ്ജരുമാണ്. നവാസ് കളിക്കുമോ ഇല്ലയോ എന്നുള്ളത് പരിശീലനത്തിന് ശേഷം തീരുമാനിക്കും. നെയ്മർ, നവാസ്, മരിയ എന്നിവർ മുൻപ് ഫൈനൽ കളിച്ചവരാണ്. അത് ഞങ്ങൾക്ക് മുതൽകൂട്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.” ടൂക്കൽ അവസാനിപ്പിച്ചു.