മുംബൈ ടീം രണ്ടായി പിളര്‍ന്നു, ഹാര്‍ദ്ദിക്കിന്റെ പുതിയ വലം കൈയ്യായി ഇഷാന്‍ കിഷന്‍

ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് ടീമില്‍ വിഭാഗീയത അതിരൂക്ഷമെന്ന് റിപ്പോര്‍ട്ട്. ടീമിനകത്ത് രോഹിത് ശര്‍മയെ പിന്തുണക്കുന്നവരുടെ സംഘവും ഹാര്‍ദ്ദിക് പാണ്ഡ്യയെ പിന്തുണക്കുന്നവരുടെ സംഘവും രൂപപ്പെട്ടിരിക്കുന്നുവെന്നാണ് പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

രോഹിത് ശര്‍മയെ പിന്തുണക്കുന്നവരുടെ കൂട്ടത്തിലാണ് പ്രധാന താരങ്ങള്‍. പേസര്‍ ജസ്പ്രീത് ഭുംറ, സൂര്യകുമാര്‍ യാദവ്, യുവതാരം തിലക് വര്‍മ എന്നിവരാണുള്ളതെന്നാണ് ദൈനിക് ജാഗരണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ പിന്തുണക്കുന്നവരുടെ കൂട്ടത്തില്‍ ഇഷാന്‍ കിഷന്‍ അടക്കമുള്ള താരങ്ങളുണ്ട്. രോഹിത് ശര്‍മക്ക് ടീമിനകത്ത് പിന്തുണയുണ്ടെങ്കിലും ടീം മാനേജ്‌മെന്റിന്റെ പൂര്‍ണ്ണ പിന്തുണ ഹാര്‍ദ്ദിക് പാണ്ഡ്യക്കാണത്രെ.

രോഹിത് ശര്‍മയെ മുംബൈ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയ രീതിലുള്ള എതിര്‍പ്പും വര്‍ഷങ്ങളായി ടീമില്‍ തുടരുന്ന തങ്ങളെയെല്ലാം അവഗണിച്ച് ടീമിനെ ചതിച്ച് ഗുജറാത്തിലേക്ക് പോയ ഹാര്‍ദ്ദിക്കിനെ തിരിച്ചെത്തിച്ച് ക്യാപ്റ്റന്‍ സ്ഥാനം കൊടുത്തതുമാണ് ഭുംറയുടെയും സൂര്യയുടെയുമെല്ലാം എതിര്‍പ്പിന് കാരണമായി പറയുന്നത്. ആകാശ് മധ്വാള്‍, വിഷ്ണു വിനോദ് അടക്കമുള്ള യുവതാരങ്ങളുടെ പിന്തുണയും രോഹിത്തിനുണ്ട്.

രോഹിത്തിന്റെ വിശ്വസ്തനായിരുന്ന ഇഷാന്‍ കിഷന്‍ ഏകദിന ലോകകപ്പിനുശേഷമാണ് ഹാര്‍ദ്ദിക് ക്യാമ്പിലേക്ക് മാറിയത്. ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായി സൈഡ് ബെഞ്ചിലിരുത്തിയതും പിന്നീട് രഞ്ജി ട്രോഫി കളിക്കാത്തതിന്റെ പേരില്‍ ബിസിസിഐ വാര്‍ഷിക കരാര്‍ പോലും നിരസിച്ചതിനുമെല്ലാം ഇഷാന്് രോഹിത്തിനോട് പക വരാന്‍ കാരണം. നിലവില്‍ ഹാര്‍ദ്ദിക്കിന്റെ വലംകൈയാണ് ഇഷാന്‍ കിഷന്‍.

You Might Also Like