10 നിര്‍ണ്ണായക ചുവടുകള്‍, ഐഎസ്എല്‍ ഷെഡ്യൂള്‍ പുറത്ത്

ഈ വര്‍ഷം നവംബര്‍ അവസാന ആഴ്ച്ചയോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണ് തുടക്കമാകുമെന്ന് ഉറപ്പായി. ഐഎസ്എല്‍ സംഘാടകരായ എഫ്എസ്ഡിഎല്ലിന്റെ ബോര്‍ഡ് മീറ്റിംഗിലാണ് ഇതുസംബന്ധിച്ച് ധാരണമായായത്.

നംബര്‍ 20-23 തീയ്യതിയ്ക്കുളളിലായിരിക്കും ലീഗ് തുടങ്ങുക. വേദി ഇതുവരെ തീരുമാനമായിട്ടില്ല. ഗോവയോ കേരളമോ ആണ് വേദിയായി പരിഗണിക്കുന്നത്. കേരളമാണെങ്കില്‍ കോഴിക്കോട്, മഞ്ചേരി, കൊച്ചി സ്‌റ്റേഡിയങ്ങളിലാകും മത്സരം നടക്കുക. ഓഗസ്റ്റ് ഏഴിന് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം പുറത്ത് വരും.

ഓഗസ്റ്റ് ഏഴിന് ടീമുകളുടെ പുതിയ ജെഴ്‌സി കളറുകള്‍ അറിയാനാകും. ഓഗസ്റ്റ് 14ന് ഉള്ളില്‍ ട്രാവല്‍, ട്രൈനിംഗ, മെഡിക്കല്‍ എന്നിവയിലുളള ഗൈഡ്‌ലൈന്‍സുകള്‍ തയ്യാറാകും. ഓഗസ്റ്റ് 24ന് സാമ്പിള്‍ കിറ്റും ടീമുകള്‍ പുറത്ത് വിടും.

അടുത്ത മാസം 31 ഐഎസ്എല്‍ ഏഴാം സീസണിന്റെ ഫിക്ചര്‍ അറിയാനാകും.  ലീഗ് നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് ഓപ്പറേഷന്‍ ഗൈഡ്‌ലൈന്‍സ് സെപ്റ്റര്‍ 15ന് തയ്യാറാകും.

ഒക്ടോബര്‍ 1-10 വരെയായിരിക്കും ഐഎസ്എല്‍ ഏഴാം സീസണിന്റെ പ്രീസിസണ്‍ മത്സരങ്ങള്‍ നടക്കുക. നവംബര്‍ രണ്ടാം തീയ്യതി പരിശീലകരുടെ ഫോറവും നവംബര്‍ അഞ്ച് മുതല്‍ 15 വരെ താരങ്ങള്‍ക്കായി ക്ലബുകളുടെ വര്‍ക്ക് ഷോപ്പും നടക്കും.

ഇതോടെ ഐഎസ്എല്ലിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാകുകയും നവംബര്‍ 20-23 തീയ്യതികള്‍ക്കുളള്ളില്‍ ലീഗ് തുടങ്ങുകയും ചെയ്യും.

You Might Also Like