Tag Archive: Anas Edatodika

  1. അനസ് എടത്തൊടിക വീണ്ടും ഐഎസ്എല്ലിലേക്ക്, റാഞ്ചുന്നത് ഈ ക്ലബ്

    Leave a Comment

    മലയാളി താരം അനസ് എടത്തൊടിക വീണ്ടും ഐഎസ്എല്‍ കളിക്കാനൊരുങ്ങുന്നു. ജംഷഡ്പൂര്‍ എഫ്സിയാണ് അനസിനു വേണ്ടി രംഗത്തുള്ളത. ഫുട്‌ബോള്‍ വാര്‍ത്തകള്‍ പങ്കുവെക്കാറുളള സൂപ്പര്‍ പവര്‍ ഫുട്ബോള്‍ ട്വിറ്റര്‍ ഹാന്‍ഡ്ല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

    ഫ്രീ ട്രാന്‍സ്ഫറിലാണ് അനസ് എടത്തൊടിക ക്ലബിലെത്തുക.2017ല്‍ ജംഷഡ്പൂരിന്റെ താരമായിരുന്നു അനസ്. 1.10 കോടി രൂപയാണ് താരത്തെ ക്ലബ് അന്ന് സ്വന്തമാക്കിയിരുന്നത്.

    ഡല്‍ഹി ഡൈനാമോസിന് വേണ്ടിയും കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടിയും കളിച്ചിട്ടുണ്ട്. കേരളം ഇന്ത്യയ്ക്ക് സമ്മാനിച്ച മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായാണ് അനസിനെ ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്.

    കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്നു ജംഷഡ്പൂര്‍. 20 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റായിരുന്നു ക്ലബിന്റ സമ്പാദ്യം. പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ക്ലബ് അനസിനെ നോട്ടമിടുന്നത്

  2. രക്ഷകന്‍ വരുന്നു, മലയാളി സൂപ്പര്‍ താരം ഐഎസ്എല്ലിലേക്ക്

    Leave a Comment

    മലയാളി സൂപ്പര്‍താരം അനസ് എടത്തൊടിക ഐഎസ്എല്ലിലേക്ക് തിരിച്ചെത്താനുളള സാധ്യത തെളിയുന്നു. ലീഗില്‍ മോശം പ്രകടനം കാഴ്ച്ചവെക്കുന്ന ടീമില്‍ അഴിച്ചുപണിയുടെ ഭാഗമായാണ് അനസിനെ കൊല്‍ക്കത്തന്‍ കരുത്തരായ ഈസ്റ്റ് ബംഗാള്‍ പരിഗണിക്കുന്നത്.

    അനസിനെ ട്രയലിനയാണ് ഈസ്റ്റ് ബംഗാള്‍ വിൡിച്ചിരിക്കുന്നത്. താരത്തിന്റെ ഫിറ്റ്‌നസില്‍ ക്ലബിന് സംതൃപ്തിയുണ്ടായാല്‍ അനസ് വൈകാതെ ഈസ്റ്റ് ബംഗാള്‍ ജെഴ്‌സി അണിയും.

    കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലില്‍ എടികെയ്ക്കായാണ് അനസ് കളിച്ചത്. ഡല്‍ഹി ഡൈനാമോസ്, ജംഷഡ്പുര്‍ എഫ്.സി, കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നിര്‍ക്കായി ഐ.എസ്.എല്ലിലും അനസ് കളിച്ചിട്ടുണ്ട്. ഐലീഗില്‍ മുംബൈ എഫ്.സി, പൂനെ എഫ്.സി, മോഹന്‍ ബഗാന്‍ തുടങ്ങിയവയ്ക്കായാണ് അനസ് കളിച്ചത്.

    ഇന്ത്യന്‍ ദേശീയ ടീമിനായി 21 മത്സരങ്ങളിലും അനസ് ബൂട്ടുകെട്ടി. ഒരു തവണ ദേശീയ ടീമില്‍ നിന്നും വിരമിച്ച താരത്തെ കോച്ച് നിര്‍ബന്ധിച്ച് തിരിച്ച് വിളിക്കുകയായിരുന്നു.

    ഐഎസ്എല്ലില്‍ ഏറ്റവും മോശം പ്രകടനമാണ് ഈസ്റ്റ് ബംഗാള്‍ കാഴ്ച്ചവെക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ മൂന്നിലും തോറ്റ ടീം പോയന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ്.

  3. അനസായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്, ബംഗളൂരു സൂപ്പര്‍ താരം പറയുന്നു

    Leave a Comment

    ഫുട്‌ബോള്‍ കരിയറില്‍ താന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ അനസ് എടത്തൊടികയോട് കടപ്പെട്ടിരിക്കുന്നതായി ബംഗളൂരു എഫ്‌സി താരം അനസ് എടത്തൊടിക. സെവന്‍സ് കളിച്ച് നടക്കുന്ന സമയത്ത് പൂണെ എഫ് സിയുടെ അക്കാദമിയില്‍ തനിക്ക് ട്രയല്‍സ് ഒരുക്കി തന്നത് അനസായിരുന്നെന്നും തന്റെ ഫുട്‌ബോള്‍ വളര്‍ച്ചയുടെ തുടക്കം അവിടെ നിന്നായിരുന്നെന്നും ആഷിഖ് പറയുന്നു.

    അന്ന് അനസായിരുന്നു പൂണെയുടെ ക്യാപ്റ്റന്‍. ആ സമയത്ത് താന്‍ അനസിനെ നേരിട്ട് കണ്ടിട്ടു പോലുന്‍ ഇല്ലായിരുന്നു എന്നും ആശിഖ് വെളിപ്പെടുത്തുന്നു. പൂണെ അക്കാദമിയില്‍ എത്തിയതോടെ ജീവിതം തന്നെ മാറിമറിഞ്ഞതായും അവിടെ നിന്നും സ്‌പെയിനിലേക്ക് പോകാന്‍ അവസരം ലഭിച്ചെന്നും ആഷിഖ് ഓര്‍ക്കുന്നു.

    ഇന്ത്യയിലെ ഏറ്റവും മികച്ച പ്രെഫഷണല്‍ ക്ലബാണ് ബംഗളൂരുവെന്നും അതുകൊണ്ട് എന്ത് വിലകൊടുത്തും തന്നോട് ബംഗളൂരുവില്‍ ചേരാന്‍ അനസ് നിര്‍ദേശം നല്‍കുകയായിരുന്നെന്നും ആഷിഖ് കരുണിയന്‍ കൂട്ടിചേര്‍ത്തു.

    കഴിഞ്ഞ സീസണിലാണ് ആഷിഖ് കരുണിയന്‍ ബംഗളൂരു എഫ്സിയില്‍ ചേര്‍ന്നത്. ബംഗളൂരുവിനായി 18 മത്സരവും കളിച്ച ഈ വിംഗര്‍ ഒരു ഗോളും സ്വന്തമാക്കിയരുന്നു. ബംഗളൂരുവിലെ ഏറ്റവും പ്രധാന താരങ്ങലിലൊന്നായാണ് ആഷിഖിനെ ഇപ്പോള്‍ വിലയിരുത്തുന്നത്.

    മൂന്ന് വര്‍ഷത്തോളം പൂണെ സിറ്റിയ്ക്കായാണ് ഈ 23കാരന്‍ മലപ്പുറം സ്വദേശി കളിച്ചത്. പൂണെയില്‍ 26 മത്സരങ്ങള്‍ ബൂട്ടണിഞ്ഞ ആഷിഖ് മൂന്ന് ഗോളാണ് നേടിയത്. ഇന്ത്യയ്ക്കായി 2018 മുതല്‍ കളിക്കുന്ന ആഷിഖ് 16 മത്സരങ്ങളില്‍ രാജ്യത്തിന്റെ ജെഴ്സി അണിഞ്ഞിട്ടുണ്ട്. ഒര രാജ്യന്തര ഗോളും ആഷിഖ് തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

    നേരത്തെ ആഷിഖിനെ പ്രശംസിച്ച് മുന്‍ ഓസ്ട്രിയന്‍ താരം മാര്‍ക്കോ സ്റ്റാന്‍കോവിച്ച് രംഗത്ത് വന്നിരുന്നു. ആഷിഖ് ഇന്ത്യന്‍ ടീമിന്റെ ഭാവി ക്യാപ്റ്റനാണെന്ന് വിലയിരുത്തുന്ന സ്റ്റാന്‍കോവിച്ച് അവന്‍ യൂറോപ്പില്‍ കളിക്കേണ്ട താരമാണെന്നും തുറന്ന് പറയുന്നു.

  4. ‘നീ പൊയ്‌ക്കോ, നിന്നെ ആവശ്യമില്ല’ ബ്ലാസ്‌റ്റേഴ്‌സ് ആട്ടി പുറത്താക്കുകയായിരുന്നെന്ന് അനസ്

    Leave a Comment

    കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ബ്ലാസ്റ്റേഴ്‌സ് താരവും ഇന്ത്യന്‍ ഇന്റനാഷണലുമായ അനസ് എടത്തൊടിക. ബ്ലാസ്റ്റേഴ്‌സ് തന്നെ പുറത്താക്കുകയായിരുന്നെന്നാണ് അനസ് വെളിപ്പെടുത്തിയത്. ഒരു ഓണ്‍ലൈന്‍ തത്സമയ സംഭാഷണത്തിനിടെയാണ് അനസ് ആരാധകരോട് ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തിയത്.

    ‘ബ്ലാസ്റ്റേഴ്‌സുമായി കോണ്‍ട്രാക്റ്റ് ഉണ്ടായിരുന്നു എനിക്ക്. എന്നോട് പോകാന്‍ പറഞ്ഞതാണ് അവര്‍. നീ പൊയ്‌ക്കോ നിന്നെ ഞങ്ങള്‍ക്ക് ആവശ്യമില്ലായെന്ന് അവര് പറഞ്ഞു. അങ്ങനെ പോയതാണ്. അല്ലാതെ ഞാന്‍ വിട്ടുപോയിട്ടൊന്നും ഇല്ല. ഞാന്‍ കളിക്കുന്ന ക്ലബ് വിട്ട് പോകാന്‍ എനിക്ക് ഒരിക്കലും ആഗ്രഹമില്ല’ അനസ് തുറന്ന് പറയുന്നു.

    അനസിനെ കൂടാതെ മറ്റൊരു മലയാളി താരം റിനോ ആന്റോയും ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റിനെതിരെ സമാനമായ ആരോപണം നേരത്തേയും ഉയര്‍ത്തിയിരുന്നു. പരിക്കേറ്റ സമയത്ത് ബ്ലാസ്റ്റേഴ്‌സ് കൂടെ നിന്നില്ലെന്നും ക്ലബ് വിട്ട് പോകാന്‍ ആവശ്യപ്പെട്ടെന്നുമാണ് റിനോയും ആരോപിച്ചത്. തുടര്‍ന്ന് റിനോ ബംഗളൂരുവിലേക്ക് ചേക്കേറിയിരുന്നു.

    2018ലാണ് അനസ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. പരിക്ക് വലച്ച താരം എട്ട് മത്സരം മാത്രമാണ് അന്ന് ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. പിന്നാട് അടുത്ത സീസണില്‍ എടികെയിലേക്ക് താരം പോകുകയായിരുന്നു. എന്നാല്‍ അവിടേയും താരത്തെ വിടാതെ പരിക്ക് പിന്തുടരുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങള്‍ മാത്രമാണ് എടികെയിലും അനസിന് കളിക്കാനായത്. എന്നാല്‍ നിലവില്‍ അനസ് പൂര്‍ണ്ണ ഫിറ്റാണ്.

    നേരത്തെ ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിച്ച അനസിനെ പുതിയ ക്രെയേഷ്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാച്ച് തിരിച്ച് വിളിച്ചിരുന്നു. ഇന്ത്യയ്ക്കായി ഇതിനോടകം 21 മത്സരവും അനസ് കളിച്ചിട്ടുണ്ട്.

  5. അനസും ബ്ലാസ്റ്റേഴ്‌സും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

    Leave a Comment

    ഇന്ത്യന്‍ താരവും മലയാളിയുമായ അനസ് എടത്തൊടികയുമായി ബ്ലാസ്‌റ്റേഴ്‌സ് ചര്‍ച്ച നടത്തുന്നതായി സൂചന. നിലവില്‍ ഈസ്റ്റ് ബംഗളുമായി കരാര്‍ ഒപ്പിട്ട അനസ് ക്ലബ് ഐഎസ്എല്‍ കളിക്കാത്തതാണ് ക്ലബ് മാറ്റത്തെ കുറിച്ച് ആലോചിക്കുന്നത്.

    തങ്ങളുടെ മുന്‍ താരം കൂടിയായ അനസുമായി ബ്ലാസ്‌റ്റേഴ്‌സ് പ്രതിനിധികള്‍ പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയതായാണ് ലഭിക്കുന്ന വിവരം. ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദാണ് അനസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

    കഴിഞ്ഞ സീസണില്‍ എടികെ കൊല്‍ക്കത്തയ്ക്ക് വേണ്ടിയാണ് അനസ് പ്രതിരോധം കാത്തത്. എന്നാല്‍ പരിക്ക് വലച്ച താരത്തിന് കേവലം അഞ്ച് മത്സരങ്ങള്‍ മാത്രമാണ് കളിക്കാനായത്. എന്നാല്‍ നിലവില്‍ അനസ് പൂര്‍ണ്ണ ഫിറ്റാണ്.

    നേരത്തെ ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിച്ച അനസിനെ പുതിയ ക്രെയേഷ്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാച്ച് തിരിച്ച് വിളിച്ചിരുന്നു. ഇന്ത്യയ്ക്കായി ഇതിനോടകം 21 മത്സരവും അനസ് കളിച്ചിട്ടുണ്ട്. 2018ലാണ് അനസ് കേരള ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ചത്. പരിക്ക് വലച്ച താരം എട്ട് മത്സരം മാത്രമാണ് അന്ന് ബ്ലാസ്റ്റേഴ്‌സിനായി കളിച്ചത്.

    അനസിനെ കൂടാതെ ഈസ്റ്റ് ബംഗാളില്‍ നിന്ന് ഇറാന്‍ താരം ഒമിത് സിംഗിനേയും ബ്ലാസ്റ്റേഴ്‌സ് സ്വന്തം നിരയിലേക്ക് പ്രതീക്ഷിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ഏഷ്യന്‍ കോട്ടയിലേക്ക് ഇന്ത്യന്‍ വംശജന്‍ കൂടിയായ ഒമിത് സിംഗിനെ ബ്ലാസ്‌റ്റേഴ്‌സ് പരിഗണിക്കുന്നത്.

  6. ചങ്കാണ് അനസ്, ജഴ്‌സി ലേലത്തിന് പോയത് ഒന്നര ലക്ഷത്തിലധികം രൂപയ്ക്ക്

    Leave a Comment

    കേരളം ഇന്ത്യയ്ക്ക് സമ്മാനിച്ച ഫുട്‌ബോള്‍താരം അനസ് എടത്തൊടികയുടെ ജഴ്‌സി ഒന്നര ലക്ഷത്തിലേറെ രൂപയ്ക്ക് ലേലത്തില്‍ പോയി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്തുന്നതിനായി ഡിവൈഎഫ്‌ഐ ഏരിയ കമ്മിറ്റിയാണ് ലേലം സംഘടിപ്പിച്ചത്.

    താരം ആദ്യമായി ഇന്ത്യയ്ക്കായി കളിച്ചപ്പോള്‍ ധരിച്ച 22 ാം നമ്പര്‍ ജഴ്‌സിയാണ് ലേലത്തിന് വച്ചത്. കൊണ്ടോട്ടി സ്വദേശികളായ സഹോദരങ്ങള്‍ അഷ്ഫറും സൂഫിയാന്‍ കാരിയുമാണ് ജഴ്‌സി സ്വന്തമാക്കിയത്.

    ഓണ്‍ലൈനായി നടന്ന ലേലത്തില്‍ 1,55,555 രൂപയാണ് ഉയര്‍ന്ന തുക വീണത്. ശനിയാഴ്ച താരം തന്നെ ജഴ്‌സി ഇവര്‍ക്ക് കൈമാറും. 2017 മാര്‍ച്ച് 22 നാണ് അനസ് എടത്തൊടിക ആദ്യമായി ഇന്ത്യയ്ക്കായി കളിക്കാന്‍ ഇറങ്ങിയത്.

  7. കോടികള്‍ വാഗ്ധാനം, അനസിനേയും ഈസ്റ്റ് ബംഗാള്‍ റാഞ്ചുന്നു

    Leave a Comment

    മലയാളി സൂപ്പര്‍ താരം അനസ് എടത്തൊടികയേയും റാഞ്ചാന്‍ ഒരുങ്ങി ഈസ്റ്റ് ബംഗള്‍. ഒരു കോടി രൂപയ്ക്ക് മുകളില്‍ വാഗ്ധാനം ചെയ്താണ് അനസിനെ ഈസ്റ്റ് ബംഗാള്‍ തങ്ങളുടെ നിരയിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്നാണ് സൂചന. ബംഗാളി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

    നേരത്തെ മറ്റ് മലയാളി താരങ്ങളായ സികെ വിനീതിനേയും റിനോ ആന്റോയേയും ഈസ്റ്റ് ബംഗാള്‍ തങ്ങളുടെ ടീമിലേക്കെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനസും ഈസ്റ്റ് ബംഗാളിലേക്ക് പോകുന്നത്. ഈസ്റ്റ് ബംഗാളിന്റെ ഓഫര്‍ അനസ് സ്വീകരിച്ചേക്കുമെന്ന് തന്നെയാണ് ലഭ്യമാകുന്ന വിവരം.

    കഴിഞ്ഞ സീസണില്‍ എടികെ കൊല്‍ക്കത്തയ്ക്ക് വേണ്ടിയാണ് അനസ് പ്രതിരോധം കാത്തത്. എന്നാല്‍ പരിക്ക് വലച്ച താരത്തിന് കേവലം ഒന്‍പത് മത്സരങ്ങള്‍ മാത്രമാണ് കളിക്കാനായത്. എന്നാല്‍ നിലവില്‍ അനസ് പൂര്‍ണ്ണ ഫിറ്റാണ്. ഇതാണ് താരത്തെ റാഞ്ചാന്‍ ഈസ്റ്റ് ബംഗാളിനെ പ്രേരിപ്പിക്കുന്നത്.

    നിലവില്‍ ട്രാന്‍സ്ഫര്‍ വിപണയില്‍ നിന്നും ഏറ്റവും അധികം താരങ്ങളെ സ്വന്തമാക്കിയ ടീമാണ് ഈസ്റ്റം ബംഗാള്‍. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആറോളം താരങ്ങളാണ് ബംഗാളി ക്ലബിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്.