കോടികള്‍ വാഗ്ധാനം, അനസിനേയും ഈസ്റ്റ് ബംഗാള്‍ റാഞ്ചുന്നു

Image 3
Football

മലയാളി സൂപ്പര്‍ താരം അനസ് എടത്തൊടികയേയും റാഞ്ചാന്‍ ഒരുങ്ങി ഈസ്റ്റ് ബംഗള്‍. ഒരു കോടി രൂപയ്ക്ക് മുകളില്‍ വാഗ്ധാനം ചെയ്താണ് അനസിനെ ഈസ്റ്റ് ബംഗാള്‍ തങ്ങളുടെ നിരയിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്നാണ് സൂചന. ബംഗാളി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ മറ്റ് മലയാളി താരങ്ങളായ സികെ വിനീതിനേയും റിനോ ആന്റോയേയും ഈസ്റ്റ് ബംഗാള്‍ തങ്ങളുടെ ടീമിലേക്കെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനസും ഈസ്റ്റ് ബംഗാളിലേക്ക് പോകുന്നത്. ഈസ്റ്റ് ബംഗാളിന്റെ ഓഫര്‍ അനസ് സ്വീകരിച്ചേക്കുമെന്ന് തന്നെയാണ് ലഭ്യമാകുന്ന വിവരം.

കഴിഞ്ഞ സീസണില്‍ എടികെ കൊല്‍ക്കത്തയ്ക്ക് വേണ്ടിയാണ് അനസ് പ്രതിരോധം കാത്തത്. എന്നാല്‍ പരിക്ക് വലച്ച താരത്തിന് കേവലം ഒന്‍പത് മത്സരങ്ങള്‍ മാത്രമാണ് കളിക്കാനായത്. എന്നാല്‍ നിലവില്‍ അനസ് പൂര്‍ണ്ണ ഫിറ്റാണ്. ഇതാണ് താരത്തെ റാഞ്ചാന്‍ ഈസ്റ്റ് ബംഗാളിനെ പ്രേരിപ്പിക്കുന്നത്.

നിലവില്‍ ട്രാന്‍സ്ഫര്‍ വിപണയില്‍ നിന്നും ഏറ്റവും അധികം താരങ്ങളെ സ്വന്തമാക്കിയ ടീമാണ് ഈസ്റ്റം ബംഗാള്‍. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആറോളം താരങ്ങളാണ് ബംഗാളി ക്ലബിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്.