അനസായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്, ബംഗളൂരു സൂപ്പര്‍ താരം പറയുന്നു

Image 3
Football

ഫുട്‌ബോള്‍ കരിയറില്‍ താന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ അനസ് എടത്തൊടികയോട് കടപ്പെട്ടിരിക്കുന്നതായി ബംഗളൂരു എഫ്‌സി താരം അനസ് എടത്തൊടിക. സെവന്‍സ് കളിച്ച് നടക്കുന്ന സമയത്ത് പൂണെ എഫ് സിയുടെ അക്കാദമിയില്‍ തനിക്ക് ട്രയല്‍സ് ഒരുക്കി തന്നത് അനസായിരുന്നെന്നും തന്റെ ഫുട്‌ബോള്‍ വളര്‍ച്ചയുടെ തുടക്കം അവിടെ നിന്നായിരുന്നെന്നും ആഷിഖ് പറയുന്നു.

അന്ന് അനസായിരുന്നു പൂണെയുടെ ക്യാപ്റ്റന്‍. ആ സമയത്ത് താന്‍ അനസിനെ നേരിട്ട് കണ്ടിട്ടു പോലുന്‍ ഇല്ലായിരുന്നു എന്നും ആശിഖ് വെളിപ്പെടുത്തുന്നു. പൂണെ അക്കാദമിയില്‍ എത്തിയതോടെ ജീവിതം തന്നെ മാറിമറിഞ്ഞതായും അവിടെ നിന്നും സ്‌പെയിനിലേക്ക് പോകാന്‍ അവസരം ലഭിച്ചെന്നും ആഷിഖ് ഓര്‍ക്കുന്നു.

ഇന്ത്യയിലെ ഏറ്റവും മികച്ച പ്രെഫഷണല്‍ ക്ലബാണ് ബംഗളൂരുവെന്നും അതുകൊണ്ട് എന്ത് വിലകൊടുത്തും തന്നോട് ബംഗളൂരുവില്‍ ചേരാന്‍ അനസ് നിര്‍ദേശം നല്‍കുകയായിരുന്നെന്നും ആഷിഖ് കരുണിയന്‍ കൂട്ടിചേര്‍ത്തു.

കഴിഞ്ഞ സീസണിലാണ് ആഷിഖ് കരുണിയന്‍ ബംഗളൂരു എഫ്സിയില്‍ ചേര്‍ന്നത്. ബംഗളൂരുവിനായി 18 മത്സരവും കളിച്ച ഈ വിംഗര്‍ ഒരു ഗോളും സ്വന്തമാക്കിയരുന്നു. ബംഗളൂരുവിലെ ഏറ്റവും പ്രധാന താരങ്ങലിലൊന്നായാണ് ആഷിഖിനെ ഇപ്പോള്‍ വിലയിരുത്തുന്നത്.

മൂന്ന് വര്‍ഷത്തോളം പൂണെ സിറ്റിയ്ക്കായാണ് ഈ 23കാരന്‍ മലപ്പുറം സ്വദേശി കളിച്ചത്. പൂണെയില്‍ 26 മത്സരങ്ങള്‍ ബൂട്ടണിഞ്ഞ ആഷിഖ് മൂന്ന് ഗോളാണ് നേടിയത്. ഇന്ത്യയ്ക്കായി 2018 മുതല്‍ കളിക്കുന്ന ആഷിഖ് 16 മത്സരങ്ങളില്‍ രാജ്യത്തിന്റെ ജെഴ്സി അണിഞ്ഞിട്ടുണ്ട്. ഒര രാജ്യന്തര ഗോളും ആഷിഖ് തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

നേരത്തെ ആഷിഖിനെ പ്രശംസിച്ച് മുന്‍ ഓസ്ട്രിയന്‍ താരം മാര്‍ക്കോ സ്റ്റാന്‍കോവിച്ച് രംഗത്ത് വന്നിരുന്നു. ആഷിഖ് ഇന്ത്യന്‍ ടീമിന്റെ ഭാവി ക്യാപ്റ്റനാണെന്ന് വിലയിരുത്തുന്ന സ്റ്റാന്‍കോവിച്ച് അവന്‍ യൂറോപ്പില്‍ കളിക്കേണ്ട താരമാണെന്നും തുറന്ന് പറയുന്നു.